Subscribe Us



കേരളത്തിൽ മൂന്ന് മുന്നണികളും ജനങ്ങളെ കബളിപ്പിക്കാനായി വ്യാജ മതേതരകടകൾ തുറന്ന് വച്ചിരിക്കുന്നു: ആം ആദ്മി പാർട്ടി

കുറവിലങ്ങാട്: കേരളത്തിലും മൂന്ന് മുന്നണികൾ വിജയകരമായി നടത്തി വരുന്ന വ്യാജ മതേതരക്കടകൾക്ക് ഈ പഞ്ചായത്ത് തെരെഞ്ഞെടുപ്പോടെ പൂട്ട് വീഴുമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻ്റ് വിനോദ് വിത്സൺ മാത്യു അഭിപ്രായപ്പെട്ടു. ആംആദ്മി പാർട്ടി കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻ്റ് ജംഗ്ഷനിൽ ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിനോദ് വിത്സൺ മാത്യു.

കേരളത്തിൽ മൂന്ന് മുന്നണികളും ജനങ്ങളെ കബളിപ്പിക്കാനായി വ്യാജ മതേതരകടകൾ തുറന്ന് വച്ചിരിക്കുകയായിരുന്നു. ഈ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മുന്തിയ വിഭവങ്ങൾ തൃശൂരിൽ ഒരുക്കി താൽക്കാലിക വിജയം നേടാൻ ബി.ജെ.പി ക്ക് കഴിഞ്ഞെങ്കിലും ഈ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ എ.എ.പി ഈ കടകളൊക്കെ പൂട്ടിക്കുക തന്നെ ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു.

ജോയി ആനിത്തോട്ടം (ജില്ലാ പ്രസിഡണ്ട്), ഡോക്ടർ സെലിൻ ഫിലിപ്പ് (സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്) നവിജിൻ നാദാ മണി(സംസ്ഥാന സെക്രട്ടറി) ,റോയി വെള്ളരിങ്ങാട്ട് ( ജില്ലാ വൈസ് പ്രസിഡൻ്റ്) തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments