Subscribe Us



മുനമ്പത്തെ വഖഫ് ഭീകരതയ്ക്കെതിരെ പാലായിൽ പ്രതിഷേധ ജ്വാല

പാലാ: വഖഫ്  എന്ന കിരാത നിയമത്തിന്റെ കരാളഹസ്തതങ്ങളിൽ നിന്നും ഒരു ജനതയെ രക്ഷിക്കാനും സ്വന്തം മണ്ണിൽ ജീവിക്കാനുള്ള മുനമ്പം നിവാസികളുടെ അവകാശപോരാട്ടത്തിനു പിന്തുണ അർപ്പിച്ചുകൊണ്ടും ബിജെപി ന്യൂനപക്ഷമോർച്ച ഈ വരുന്ന രണ്ടാം തിയതി തിരുവനന്തപുരത്ത്‌ നടത്തുന്ന സെക്രട്ടറിയേറ്റ്  മാർച്ചിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ കുരിശുപള്ളി ജംഗ്ഷനിൽ  പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. 

സമ്മേളനം ന്യൂനപക്ഷമോർച്ച ദേശീയ നിർവ്വാഹക സമിതി അംഗം സുമിത് ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, റോജൻ ജോർജ്, മൈക്കിൾ ജോർജ്, അഡ്വ. ജി അനീഷ് , ദീപു മേതിരി, സി എൻ ജയകുമാർ, ഹരികുമാർ പി ആർ, ജയിംസ് വടക്കേട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments