Subscribe Us



പാലയ്ക്കാകെ മാതൃകയാണ് വിൻസെന്റ് ഡി പോൾ സൊസൈറ്റി: ഫാ ജോസഫ് തടത്തിൽ

പാലാ: പാലയ്ക്കാകെ മാതൃകയായ പ്രവർത്തനമാണ് വിൻസെന്റ് ഡി പോൾ സൊസൈറ്റി നടത്തുന്നതെന്ന് ളാലം സെന്റ് മേരീസ് പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ അഭിപ്രായപ്പെട്ടു. വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലാ ഏരിയാ കൗൺസിലിൻ്റെ നേതൃത്വത്തിലുള്ള ഏഴാമത് കുടുംബ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബസംഗമം മുൻ വൈസ് ചാൻസലർ ഡോ സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ഫാദർ ജോസഫ് മാലേപറമ്പിൽ (വികാരി ജനറാൾ) ഫാദർ ജോസഫ് തടത്തിൽ, ഫാദർ ജോസഫ് ആലച്ചേരി, ബ്രദർമാരായ തങ്കച്ചൻ കാപ്പിൽ, ജോഷി വട്ടക്കുന്നേൽ, ബെന്നി കന്യാട്ട്കന്നേൽ, ബോസ് മോൻ നെടുമ്പാല കുന്നേൽ, സതീഷ് മണർകാട്, ജോർജ്കുട്ടി മേനാമ്പറമ്പിൽ, കെ കെ ജോസ് കണിച്ചുകാട്ട്, രാജീവ് കൊച്ചുപറമ്പിൽ, സിസ്റ്റർ ജോസ്മിത എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments