Subscribe Us



നാല്പതാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി

പാലാ: നാല്പതാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു മേള ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു സമ്മേളനത്തിൽ പാലാ  നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തേൽ അധ്യക്ഷനായി. ജോസ് കെ മാണി എംപി മുഖ്യ പ്രഭാഷണം നടത്തി. പോൾവോൾട്ട് ദേശീയ ചാമ്പ്യൻ കെ പി ബിമിൻ ദീപശിഖ കൈമാറി.

സംഘാടകസമിതി ജനറൽ കോർഡിനേറ്റർ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി ആർ ഷാലിജ്, ജനറൽ കൺവീനർ ആർ എസ് സജിത്ത്,
റാണി ജോസ്, രഞ്ജിത്ത് ജി മീനാഭവൻ, ജോസ്മോൻ മുണ്ടക്കൽ, തോമസ് മാളിയേക്കൽ ത്രേസ്യാമ്മ സെബാസ്റ്റ്യൻ, അനില മാത്തുക്കുട്ടി, ബിജി ജോജോ
രാജൻ മുണ്ടമറ്റം, ഷീബാ റാണി,വേണു വേങ്ങക്കൽ ; ഡോ. പി എ സോളമൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്ജോയിൻ്റ് ഡയറക്‌ടർ ജെ എസ് സുരേഷ് കുമാർ,സിറ്റർ ജോയിൻ്റ് ഡയറക്‌ടർ അനി എബ്രഹാം, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ എ സുൾഫിക്കർ, റിനു ബി ജോസ് എന്നിവർ സംസാരിച്ചു.
കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് മേള ആരംഭിച്ചത്. ആൺകുട്ടികളുടെ 1500 മീറ്റർ സീനിയർ, ജൂനിയർ വിഭാഗം മത്സരങ്ങളുടെ ആയിരുന്നു മത്സരത്തിന് തുടക്കമായത്. മറ്റിനങ്ങളിലെ മത്സരങ്ങൾ 30നും ഡിസംബർ ഒന്നിനും നടക്കും. സംസ്ഥാനത്തെ 39 സർക്കാർ ടെക്നിക്കൽ സ്കൂൾ 9 ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി 1200 ഓളം കായികപ്രതിഭകളാണ് മേളയിൽ പങ്കെടുക്കുന്നത്. സീനിയർ, ജൂനിയർ, സബ് ജൂനിയർ ആൺ, പെൺ വിഭാഗങ്ങളിലായി 53 ഇനങ്ങളിലായിരിക്കും മത്സരം. ഒന്നിന് വൈകിട്ട് നാലിന് ചേരുന്ന സമാപന സമ്മേളനം സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ 39  ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ നിന്നുമായി 1200 ഓളം കായിക പ്രതിഭകള്‍ കായികമാമാങ്കത്തില്‍ മാറ്റുരയ്ക്കും.അവർക്കു വേണ്ട ഭക്ഷണം ,പാർപ്പിട ;ഗതാഗത സൗകര്യമൊരുക്കാൻ ശക്തമായ സംവിധാനങ്ങളുമായി സംഘാടക സമിതി പ്രവർത്തിക്കുന്നുണ്ട് . അജിത്ത് ആര്‍ എസ് , വേണു വേങ്ങക്കല്‍, ഉണ്ണി കൃഷ്ണൻ ,ആർ ശ്രീകുമാർ ,വി.എസ് ശരത് കുമാർ, സി.എസ് സജേഷ് ,ബാബു ഹൽസൻ സേവുർ, മനോജ് എൻ.എൻ തുടങ്ങിയവര്‍ സംഘാടക സമിതിയിലുണ്ട് .

Post a Comment

0 Comments