പാലാ: നഗരസഭാ സ്റ്റേഡിയം സിന്തറ്റിക് ട്രാക്കോടെ പുനർനിർമ്മിച്ചതിനോടൊപ്പം ഗ്യാലറി നിർമ്മാണത്തിനും തുക അനുവദിച്ചിരുന്നതായി ജോസ്.കെ മാണി എം പി പറഞ്ഞു.
ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടു കോടി രൂപയാണ് ഗ്യാലറി നിർമ്മാണത്തിനായി ലഭ്യമാക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അനുവദിച്ച ഫണ്ട് കെ.എം.മാണിയുടെ മരണശേഷം പിൻ വലിക്കപ്പെട്ടതാണ് ഗ്യാലറി സൗകര്യം നഷ്ടമാകുവാൻ കാരണമെന്നും ഇതുമൂലം കായിക പ്രേമികൾക്ക് മത്സരങ്ങൾ സൗകര്യപ്രദമായി ഇരുന്നു വീക്ഷിക്കുന്നതിനായുള്ള സൗകര്യമാണ് ഇല്ലാതാക്കപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലായിൽ ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ മുഖ്യ പ്രഭാഷണം നടത്തി പ്രസംഗിക്കുകയായിരുന്നു ജോസ് കെ മാണി. 48 ടെക്നിക്കൽ സ്കൂളുകളിൽ നിന്നായി 1000 ൽ പരം വിദ്യാർത്ഥികളാണ് കായിക മേളയിൽ പങ്കെടുക്കുന്നത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.