Subscribe Us



പാലായിൽ സ്വകാര്യ സ്കാൻ സെൻ്ററിൽ പരിശോധന നടത്തിവന്നിരുന്ന വ്യാജ ഡോക്ടർ പിടിയിലായതായി സൂചന


പാലാ: പാലായിൽ സ്വകാര്യ സ്കാൻ സെൻ്ററിൽ പരിശോധന നടത്തിവന്നിരുന്ന വ്യാജ ഡോക്ടർ പിടിയിലായതായി സൂചന. താലൂക്ക് റഫറൽ ആശുപത്രിക്കു സമീപം നടത്തുന്ന സ്വകാര്യ സ്കാൻ സെൻ്ററിൽ നിന്നാണ് വ്യാജനെ പിടികൂടിയതെന്നാണ് അറിയുന്നത്. പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തി അന്വേഷണത്തിനൊടുവിലാണ് വ്യാജനെ ഇന്ന് മൂന്നരയോടെ  പൊക്കിയത്. പോലീസ് ചെന്നപ്പോൾ വ്യാജൻ പരിശോധനക്കെത്തിയ ആൾ എന്ന നിലയിൽ പെരുമാറിയെങ്കിലും പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാനായില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Post a Comment

0 Comments