Subscribe Us



സലേഷ്യൻ സഭാംഗമായ കവീക്കുന്ന് പനയ്ക്കച്ചാലിൽ ഫാ പി ജെ അബ്രാഹം (90) കൊൽക്കത്തയിൽ നിര്യാതനായി

പാലാ: കവീക്കുന്ന് പനയ്ക്കച്ചാലിൽ പരേതരായ ഔസേപ്പ് - ഏലിക്കുട്ടി ദമ്പതികളുടെ ഇളയപുത്രനും പനയ്ക്കച്ചാലിൽ കൊച്ചേട്ടൻ്റെ സഹോദരനുമായ ഫാ പി ജെ അബ്രാഹം കൊൽക്കത്തയിൽ നിര്യാതനായി. സംസ്കാരം നാളെ (01/02/2025) ഉച്ചയ്ക്ക് 1ന് കൊൽക്കത്തയിലെ ബാൻഡൽ ബസലിക്കയിൽ നടക്കും. പരേതൻ്റെ മാതാവ് ഭരണങ്ങാനം ആർക്കാട്ട് കുടുംബാംഗമാണ്.

ഫാ പി ജെ അബ്രാഹം 1956 ൽ സലേഷ്യൻ സഭയിൽ ബ്രദറായി നിത്യവ്രത വാഗ്ദാനത്തിനുശേഷം ഒരു യുവ ബ്രദർ എന്ന നിലയിൽ കാത്തലിക് ഓർഫൻ പ്രസ് കൊൽക്കത്താ മിഷൻ പ്രൊക്കുറേറ്റർ ആയി ആസ്സാം, ടെക്നിക്കൽ സ്കൂൾ ഡൽഹി തുടങ്ങിയ ഇടങ്ങളിൽ സേവനം അനുഷ്ഠിച്ചു. മിഷനറിമാരുടെ വിദേശയാത്രക്രമീകരണങ്ങളും കൊൽക്കത്ത കിടർപൂർ വിമാനത്താവളത്തിലും മറ്റും കസ്റ്റംസ് ക്ലിയറൻസിലും പ്രധാന പങ്കുവഹിച്ചു. അനേകം ബിഷപ്പുമാരുടെ സഹായിയായും ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലകളിൽ കത്തോലിക്കാ സഭയുടെ വികസന ഔത്യങ്ങളിലും പങ്കുചേർന്നു. തുടർന്നു 67മത്തെ വയസിൽ പൗരോഹിത്യം സ്വീകരിച്ചു. കൊൽക്കത്തയിലെ വിവിധ ദേവാലയങ്ങളിൽ സേവനം ചെയ്തു. 70 വർഷത്തിലധികം സലേഷ്യൻസഭയിൽ സേവനം ചെയ്തു.

വിവരങ്ങൾക്ക്
7559912575


Post a Comment

0 Comments