ചരിത്ര പ്രസിദ്ധമായ കുടക്കച്ചിറ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹത്തിരുനാൾ ജനുവരി 17 മുതൽ 27 വരെയുള്ള ദിനങ്ങളിൽ നടത്തപ്പെടുമെന്ന് വികാരി ഫാ തോമസ് മഠത്തിപ്പറമ്പിൽ അറിയിച്ചു.
ജനുവരി 17 വെള്ളിയാഴ്ച്ച മുതൽ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, നൊവേന. 21,22,23 തീയതികളിൽ ഫാ ജോസഫ് പുത്തൻപുരക്കൽ നേതൃത്വം നൽകുന്ന ബൈബിൾ കൺവെൻഷൻ. 22ന് പ്രസുദേന്തി വാഴ്ച്ച, കൊടിയേറ്റ്, നൊവേന, ലദീഞ്ഞ്. 23വ്യാഴാഴ്ച മരിച്ചവരുടെ ഓർമ്മ, പഠനോപകരണങ്ങളുടെയും പണിയായുധങ്ങളുടെയും വെഞ്ചെരിപ്പ് ,വി.കുർബാന.
24വെള്ളിയാഴ്‌ച വൈകുന്നേരം 6.30ന് ജപമാല പ്രദക്ഷിണം.25ന് വെള്ളിയാഴ്ച 3.30ന് ജോസഫ്-മേരി സംഗമം വി.കുർബാന -ഫാ .തോമസ് മണ്ണൂർ .6മണിക്ക് തിരുന്നാൾ പ്രദക്ഷിണം ,ലദീഞ്ഞ് ,സന്ദേശം .ചെണ്ട ,വയലിൻ .26 ഞായർ രാവിലെ 9മണിക്ക് വിവാഹാർഥികളുടെ സംഗമം .ആശിർവാദം ,മേളം .10മണിക്ക് തിരുന്നാൾ റാസ -ഫാ .അജിൻ മണാ ങ്കൽ .സന്ദേശം -ഫാ .ജോസ് ആലഞ്ചരി.12 ന് തിരുന്നാൾ പ്രദക്ഷിണം .വൈകുന്നേരം 7മണി മുതൽ കൊച്ചിൻ കൈരളി മെഗാ മ്യൂസിക് ഫിയസ്റ്റ .27തിങ്കൾ രാവിലെ 6.30ന് വി.കുർബാന .കൊടിയിറക്കൽ ,തിരുസ്വരൂപ പുന:പ്രതിഷ്ഠ .
വിവാഹ നിയോഗത്തോടെ വരുന്നവർക്ക് തിരുസ്വരൂപത്തിനുമുൻപിൽ വിവാഹ വസ്ത്രം സമർപ്പിക്കാനുള്ള സൗകര്യം തിരുനാൾ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്. മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ
വികാരി ഫാദർ തോമസ് മഠത്തിപറമ്പിൽ, കൈക്കാരന്മാരായ തോമസ് ഇളയാനിതോട്ടത്തിൽ, ടോമി മുണ്ടത്താനത്ത് , സോമി കളപ്പുറത്ത്, ജോർജ് പുളിങ്കാട് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.