പാലാ: കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് നടപ്പിലാക്കി ചെറുകിട വ്യാപാരികളെ സംരക്ഷിക്കണമെന്ന് വ്യാപാര സംരക്ഷണ സന്ദേശ ജാഥാ ക്യാപ്ടൻ ഇ എസ് ബിജു അഭിപ്രായപ്പെട്ടു.വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് പാലായിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓൺലൈൻ വ്യാപാരത്തെ കയറൂരി വിട്ടു കൊണ്ട് ചെറുകിട വ്യാപാര മേഖലയെ കേന്ദ്ര സർക്കാർ തകർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാഥയെ ചെണ്ടമേളത്തിൻ്റെയും പുക്കാവടിയുടെയും ,മുത്തുക്കുടയുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്.
പി.എം ജോസഫ് (ഏരിയാ സെക്രട്ടറി) ഇ.എസ് ബിജു ( ജാഥ ക്യാപ്ടൻ ) കെ.എഫ് ലെനിൻ ,വി പാപ്പച്ചൻ, വിൻസൺ, ആർ രാധാകൃഷ്ണൻ, ലാലിച്ചൻ ജോർജ് ,ഷാർലി മാത്യു ,കെ.അജി, അജിത് കുമാർ,
ജോസ് കുറ്റ്യാനിമറ്റം, ദീപു സുരേന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.