പാലാ: വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന ചരിത്ര നോവൽ സമാനതകളില്ലാത്ത ഒരു അമൂല്യ സാഹിത്യ സൃഷ്ടിയാണെന്ന് എ കെ സി സി പാലാ രൂപതാ പ്രസിഡൻ്റ് ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു. പ്രശസ്ത സാഹിത്യകാരൻ ജോസ് അന്തീനാട് എഴുതിയ വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന ചരിത്ര നോവലിനെക്കുറിച്ചുള്ള ചർച്ചയും പുസ്തകപരിചയവും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫാ ഞാറക്കുന്നേൽ.
പുതിയ തലമുറയ്ക്ക് അന്യമാകുന്ന ചരിത്രബോധം അവർക്കു രസകരമായ വിധത്തിൽ കാച്ചികുറുക്കി അവതരിപ്പിച്ച ജോസ് അന്തീനാടിനുള്ള ഈ ആദരം അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണങ്ങാനം ഇൻഫാം ഹാളിൽ നടന്ന യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മല ജിമ്മി അധ്യക്ഷ ആയിരുന്നു .ടോമി തുരുത്തിക്കര മുഖ്യ പ്രഭാഷണം നടത്തി .
ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡൻ്റ് ബീന ടോമി,ബ്ലോക്ക് മെമ്പർ ലാലി സണ്ണി, ക്ളാരിസ് ടീച്ചർ, റെൻസോയി ജോസ് (ചീഫ് റിപ്പോർട്ടർ വാർത്താ മലയാളം കൊച്ചി), ബിജോയി മണർകാട്, ജോർജ് കണിയാരകത്ത്, കറിയാച്ചൻ രാമപുരം, സേവ്യർ കണ്ടത്തിപ്പറമ്പിൽ, ഫിലോമിന, മോളി ജോസഫ്, ആൻസി സോണി, തങ്കച്ചൻ പാലാ എന്നിവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.