പാലാ: ക്രിസ്തു പകർന്നു നൽകിയ സംസ്കാരമാണ് പാലാ മരിയസദനവും അതിനെ നയിക്കുന്ന സന്തോഷും കുടുംബവും പിന്തുടരുന്നതെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
പാലാ മരിയസദനത്തെക്കുറിച്ച് 'കേരള കൗമുദി' പ്രസിദ്ധീകരിച്ച 'സന്തോഷയിടം, ദൈവത്തിന്റെ മുഖമുള്ള മനുഷ്യർ' എന്ന പുസ്തകത്തിന്റെ പ്രകാശനം പാലാ ബിഷപ്പ്സ് ഹൗസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യപ്രവർത്തനങ്ങളിൽ ശക്തമായ നിലപാടുകളും വാക്കുകളും കൊണ്ട് ശ്രദ്ധേയമായ കേരളകൗമുദി ദിനപത്രം മരിയ സദനത്തിൻ്റെ സംസ്കാരത്തോട് ചേർന്ന് നിന്നു കൊണ്ട് ചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചത് വളരെ വിലപ്പെട്ട കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരിയസദനം ചെയ്തു കൊണ്ടിരിക്കുന്ന ശുശ്രൂഷ ആർക്കും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാര്യമല്ല.
കഴിവുള്ള അമ്മയെപ്പോലെയാണ് നിരാലംബരെ മരിയസദനം പരിചരിച്ചു വരുന്നത്. സഭയുടെ കാരുണ്യത്തിൻ്റെ സന്ദേശമാണ് മരിയസദനം സമൂഹത്തിന് പകർന്നു നൽകുന്നതെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
മരിയസദനത്തിന്റെ അത്ഭുതകരമായ സാമൂഹ്യ സേവനപദ്ധതികൾകൂടുതൽ ജനമനസുകളിൽ എത്തിക്കാൻ കേരളകൗമുദി പ്രസിദ്ധീകരിച്ച പുസ്തകത്തിന് സാധിക്കുമെന്ന് റോഷ്ണി തോംസൺ പറഞ്ഞു. മരിയസദനം അശരണരായവർക്കു നൽകിവരുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ദൈവത്തിൻ്റെ ഇടപെടലാണ് സന്തോഷിലൂടെ നമുക്ക് അനുഭവപ്പെടുന്നതെന്നും റോഷ്ണി തോംസൺ ചൂണ്ടിക്കാട്ടി.
കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. മരിയസദനം സന്തോഷ് മുഖ്യാതിഥിയായിരു ന്നു. പ്രമുഖ ഹൈവേ-കോൺട്രക്ടർ രാജി മാത്യു പാംപ്ലാനി, പാലാ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, എം എം ജോസഫ് മുണ്ടത്താനം, കേരള കൗമുദി സർക്കുലേഷൻ അസിസ്റ്റൻ്റ് മാനേജർ എ ആർ ലെനിൻമോൻ എ ന്നിവർ ആശംസകൾ നേർന്നു. കേരളകൗമുദി റിപ്പോർട്ടർ സുനിൽ പാലാ സ്വാഗതവും സന്തോഷ് മരിയസദനം നന്ദിയും പറഞ്ഞു. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
പാലാ മരിയസദനത്തിന്റെ ചരിത്രവും മരി യസദനുമായി ബന്ധപ്പെട്ട പ്രമുഖർ എഴുതിയ ലേഖനങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.