രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി രൂപതയുടെ കീഴിൽ വരുന്ന സ്പെഷ്യൽ സ്കൂളുകളെ കേന്ദ്രികരിച്ച് പ്രത്യേക പ്രോജെക്ടിന്റെ ഉദ്ഘാടനവും പ്രസ്തുത സമ്മേളനത്തിൽ നടത്തപ്പെടും. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺസിഞ്ഞോർ ഫാ.ഡോ: ജോസഫ് കണിയോടിക്കൽ , മെഡിസിറ്റി സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ആയിരിക്കും പ്രോജക്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം. രൂപതയിലെ 74 കെയർ ഹോംസ് സ്ഥാപനങ്ങളിൽ നിന്ന് എത്തുന്ന കുട്ടികളുടെയും അന്തേവാസികളുടെയും ഭിന്നശേഷി മക്കളുടെയും വിവിധ കലാപരിപാടികൾ വാർഷിക ആഘോഷത്തിന് മാറ്റുകൂട്ടും. രൂപതയിലെ വൈദികർ, വിവിധ സന്യാസ സമൂഹങ്ങളിലെ മേജർ സുപ്പീരിയേഴ്‌സ്, പ്രൊവിൻഷ്യൽ, വിവിധ കോളേജ് വിദ്യാർത്ഥികൾ, രൂപത മാതൃവേദി സംഘടന അംഗങ്ങൾ, വിവിധ സ്ഥാപനങ്ങളുടെ അധികാരികൾ, അല്മായ സന്നദ്ധ പ്രവർത്തകർ , എന്നിവ അണിചേരുന്നു. രൂപത കെയർ ഹോംസ് ഡയറക്ടർ ജോർജ് നെല്ലിക്കുന്നുചെരിവ്പുരയിടം, പ്രസിഡന്റ് സി. റീബ വേത്താനത്ത്, സെക്രട്ടറി സി. ജോയൽ, വിവിധ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽമാർ, പ്രസ്തുത പ്രോഗ്രാമിന് നേതൃത്വം നൽകും.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.