Subscribe Us



തുഷാർഗാന്ധി 13ന് മേലുകാവുമറ്റം സെൻ്റ് തോമസ് യു. പി. സ്കൂൾ സന്ദർശിക്കും

മേലുകാവ്: കുട്ടികൾക്കിടയിൽ ദേശീയതാഭാവം ഉണർത്തുന്നതിനും ഗാന്ധിയൻ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും അവസരമേകുന്ന "ഇന്ത്യയെ സ്നേഹിക്കുക ഗാന്ധിജിയിലൂയുടെ..." എന്ന വിഷയത്തെ ആസ്പദമാക്കി മഹാത്മാഗാന്ധിയുടെയും കസ്തൂർബാഗാന്ധിയുടെയും കൊച്ചുമകൻ തുഷാർ ഗാന്ധി മേലുകാവ്മറ്റം സെൻ്റ് തോമസ് യു. പി. സ്കൂൾ സന്ദർശിച്ച് കുട്ടികളുമായി സംവദിക്കുന്നു. മാർച്ച് 13-ാം തീയതി ഉച്ചകഴിഞ്ഞ് 2.30ന് സ്കൂളിൽ സംഘടിപ്പിക്കുന്ന മീറ്റിംഗിൽ  സ്കൂൾ മാനേജർ ഫാ. ഡോ. ജോർജ് കാരാംവേലിൽ യോഗത്തിൽ അധ്യക്ഷത വഹിക്കുമ്പോൾ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസുകുട്ടി കോനുക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഈ സന്ദർശനം  മേലുകാവ് ദേശത്തിനും
സ്കൂളിനും വിദ്യാർത്ഥികൾക്കും അപൂർവ്വമായ അനുഭവമാകും മെന്നും എല്ലാ നല്ലവരായ നാട്ടുകാരെയും വിവിധ സ്‌കൂൾ കലാലയ വിദ്യാർത്ഥികളെയും സ്കൂളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായ് സ്കൂൾ മാനേജ്മെൻറിന് വേണ്ടി
ഹെഡ്മാസ്റ്റർ ജോയ്സ് ജേക്കബ്, പി. ടി. എ. പ്രസിഡന്റ് ജിസ്മാൻ തോമസ് നെല്ലൻകുഴിയിൽ എന്നിവർ  അറിയിച്ചു.

Post a Comment

0 Comments