ഇടമറ്റം: കിസാൻ സർവ്വീസ് സൊസൈറ്റി മീനച്ചിൽ യൂണിറ്റ് മീനച്ചിൽ പഞ്ചായത്ത് ഹാളിൽ വച്ച് കെ എസ് എസ് വനിതാവിങ് സംസ്ഥാന ജനറൽ സെക്രട്ടറി. മാഗീ ലൂയിസിന്റെ അധ്യക്ഷതയിൽ ലോക വനിതാദിനം ആഘോഷിച്ചു.
മീനച്ചിൽ പഞ്ചായത്തിലെ എല്ലാ ആശാ വർക്കേഴ്സിനെയും രണ്ട് പ്രമുഖ കർഷക വനിതകളെയും സിഡിഎസ് ചെയർപേഴ്സിനെയും ആദരിച്ച ചടങ്ങിന് യൂണിറ്റ് ജനറൽ സെക്രട്ടറി മിനി തോമസ് പ്രാർത്ഥനയും പ്രതിജ്ഞയും ചൊല്ലി. ലൂയിസ് കുരുവിള സ്വാഗതം പറഞ്ഞു.
കെ എസ് എസ് സംസ്ഥാന പ്രസിഡന്റ് ജോയ് ജോസഫ് മൂക്കൻതോട്ടം തന്റെ ആമുഖ സന്ദേശത്തിൽ കെ എസ് എസ് നടത്തുന്ന പ്രവർത്തനങ്ങളെപ്പറ്റി വളരെ വിശദമായി പറഞ്ഞുകൊടുത്തു.
കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിഷ മേരി സിറിയക് യോഗം ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പറയുന്നതുപോലെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണെന്നും അതിന്റെ ഉദാഹരണങ്ങളാണ് മീനച്ചിൽ പഞ്ചായത്തിൽ ചെയ്ത മില്ലറ്റ് കൃഷിയും നെൽകൃഷിയും അതുപോലെ ബാംബൂ ഗാർഡനുമെന്ന് നിഷ പ്രത്യേകം എടുത്തു പറഞ്ഞു.
കൃഷി വകുപ്പിലെ തന്നെ മറ്റൊരു ഡെപ്യൂട്ടി ഡയറക്ടർ റെജിമോൾ തോമസ് നടത്തിയ മുഖ്യപ്രഭാഷണത്തിൽ വനിതാദിനത്തിൽ പഞ്ചായത്തിലെ വനിതകൾക്ക് ഇങ്ങനെയുള്ള ആദരിക്കൽ ചടങ്ങുകൾ നടത്തിയതിന് കെഎസ്എസിനെ മുക്തകണ്ഠം പ്രശംസിച്ചു.
മുഖ്യപ്രഭാഷണത്തിനു ശേഷം മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുകയിൽ, വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ, കൃഷി ഓഫീസർ അഖിൽ രാജു, നാഷണൽ കൗൺസിൽ മെമ്പർ മാത്യു ഫിലിപ്പ് കുറുമുണ്ടയിൽ എന്നിവർ ആശംസ അറിയിച്ചു.
സിഡിഎസ് ചെയർപേഴ്സൺ ശ്രീലത ഹരിദാസ് ജീവിതത്തിൽ ആദ്യമായി തനിക്ക് ലഭിച്ച ഈ ആദരവിനും മെമെന്റോയ്ക്കും കെ എസ് എസ് എസിനെ പ്രത്യേകം നന്ദി അറിയിച്ചു.
യൂണിറ്റ് വൈസ് പ്രസിഡന്റ് ജോസ് ജോസഫ് തറപ്പേൽ യോഗത്തിന് നന്ദി അർപ്പിച്ച് സംസാരിച്ചു. അതിനുശേഷം കോഫി സൽക്കാരവും ആശാവർക്കേഴ്സിന്റെ കലാപ്രകടനങ്ങളും നടത്തി ആഘോഷം അവസാനിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.