പാലാ: കേരളത്തിൽ സാംസ്കാരിക മുന്നേറ്റത്തിന് തുടക്കം കുറിക്കാൻ നാടകങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ അഭിപ്രായപ്പെട്ടു.
പാലാ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഈ വർഷത്തെ കലാപരിപാടികൾ മുൻസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ.
നാടകങ്ങളും നാടക സമിതികളും നാടകകലാകാരൻമാരും അന്യം നിന്നുപോകുന്ന ഈ കാലഘട്ടത്തിൽ കലയേയും നാടകങ്ങളെയും സംരക്ഷിക്കാൻ മുന്നോട്ടു വരുന്നതിൽ മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി വഹിച്ച പങ്ക് നിസ്തുലമാണെന്നും എം എൽ എ പറഞ്ഞു.
ഒരു കാലാത്ത് വി. സാംബശിൻ്റെയും കെടാമംഗലം സദാനന്ദൻ്റെയുമൊക്കെ കഥാപ്രസംഗങ്ങൾ സാംസ്കാരിക മുന്നേറ്റത്തിനും മാറ്റങ്ങൾക്കും വഴി തെളിച്ചെങ്കിലും ആ കല ഇന്ന് ഇല്ലാതായികൊണ്ടിരിക്കയാണ് എന്നും കുളത്തുങ്കൽ ചൂണ്ടിക്കാട്ടി.
രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു. ബെന്നി മൈലാടൂർ, ബൈജു കൊല്ലമ്പറമ്പിൽ, ബിജി ജോജോ, ഷിബു തെക്കേമറ്റം, വി എം അബ്ദുള്ളാഖാൻ, ഉണ്ണി കുളപ്പുറം, ബേബി വലിയപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് അക്ഷരജ്വാല എന്ന നാടകവും ഉണ്ടായിരുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.