Subscribe Us



വെരിക്കോസ്‌വെയിൻ ആൻ്റ് ഡയബറ്റിക്‌ഫൂട്ട് അൾസർ രോഗനിർണയ ചികിത്സാ മെഡിക്കൽ ക്യാമ്പ് 27ന് പാലായിൽ

പാലാ: വെരിക്കോസ്‌വെയിൻ & ഡയബറ്റിക്‌ഫൂട്ട് അൾസർ രോഗനിർണയ /ചികിത്സാ മെഡിക്കൽ ക്യാമ്പ് 27ന് പാലായിൽ

താഴെ പറയുന്ന രോഗ ലക്ഷണങ്ങളോ / വേദനയോ / മറ്റു അനുബന്ധ ബുദ്ധിമുട്ടുകളോ നിങ്ങളെ അലട്ടുന്നുണ്ടോ എങ്കിൽ നിങ്ങൾക്കും ഈ സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കുചേരാം.

സ്ഥലം എസ് ആർ കെ ഹെൽത്ത്സെൻ്റർ, പാലാ  (സിവിൽസ്റ്റേഷന് എതിർവശം)

തീയതി : 27 ഏപ്രിൽ 2025 സമയം : രാവിലെ 09.30 മുതൽ 1.30 വരെ

വെരിക്കോസ്‌വെയിൻ &
കാലുകളിലെ വിട്ടുമാറാത്ത പെരുപ്പ്, അസഹനീയമായവേദന, ചൊറിച്ചിൽ, കണംകാലുകൾ/ ഉപ്പുറ്റി എന്നിവടങ്ങളിലെ നീര്, കാലുകളിൽ കൂടുതൽ ഭാരം അനുഭവപ്പെടുക/ പേശീവലിവുകൾ ഉണ്ടാവുക, കാലുകളിലെ ഉണങ്ങാത്ത മുറിവുകൾ/ തൊലിയുടെ നിറമാറ്റം / കാൽപാദങ്ങളിലെ ആകൃതിയിൽ ഉണ്ടാകുന്നമാറ്റം.

മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ വെറുതെ തള്ളിക്കളയുവാൻ വരട്ടെ ഇവിടെയുള്ള പ്രധാനവില്ലൻ വെരിക്കോസ്‌വെയിൻ എന്ന രോഗാവസ്ഥതന്നെ ആകാം. പ്രസ്തുത രോഗാവസ്ഥ യഥാർത്ഥ സമയത്തു തന്നെ തിരിച്ചറിയാൻ സാധിക്കാതെയും/ചികിൽസിക്കാതിരിക്കുകയും ചെയ്‌താൽ അത് മാരകമായ അൾസറിലേക്ക് വരെ എത്തിച്ചേക്കാം.

മധ്യ കേരളത്തിലെ തന്നെ വെരിക്കോസ്‌വെയിൻ & ഡയബറ്റിക് ഫൂട്ട് അൾസർ രോഗചികിത്സാ വിദഗ്ദ‌നും ചങ്ങനാശ്ശേരി സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിലെ വാസ്‌കുലാർ സർജറി മേധാവിയും, കോട്ടയം ഭാരത്‌ ഹോസ്‌പിറ്റലിലെ സീനിയർ കൺസൾട്ടന്റും ആയ ഡോ വിഷ്ണു വി നായർ സൗജന്യ വെരിക്കോസ് വെയിൻ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകും.
 
സൗജന്യ വെരിക്കോസ് വെയിൻ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകുന്നു മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 60പേർക്ക് അവസരം ലഭ്യമാണ്. വിവരങ്ങൾക്ക്: 9447275344

Post a Comment

0 Comments