Subscribe Us



തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിൽ പ്രതിയെന്നു സംശയിക്കുന്ന അസം സ്വദേശി അമിത് തൃശൂരിൽ പിടിയിലായി

കോട്ടയം: തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിൽ പ്രതിയെന്നു സംശയിക്കുന്ന അസം സ്വദേശി അമിത് തൃശൂർ മാളക്ക് സമീപം മേലാടുരിൽ വെച്ച് പൊലീസ് പിടിയിലായയെന്ന് ജില്ലാ പൊലീസ് മേധാവിയ അറിയിച്ചു.

പ്രതി അമിത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലിയിലെ വിരലടയാളം അമിതിന്റേത് തന്നെയെന്ന് തെളിഞ്ഞു. മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച വിരളടയാളവും കോടലിയിലെ വിരളടയാളവും ഒന്നാണെന്ന് പൊലീസ് പറയുന്നു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ വിരലടയാളം കണ്ടെത്തിയിട്ടുണ്ട്. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമെന്ന് പൊലീസ് വിലയിരുത്തൽ.


Post a Comment

0 Comments