Subscribe Us



കേബിളുകളുടെ മെയിൻ്റനസ് കൃത്യമായി നടത്താത്തതും ജീവനക്കാരുടെ കുറവും മൂലം പാലായിൽ നിരന്തര വൈദ്യുതി തകരാർ; ജനപ്രതിനിധികൾ ഉറക്കത്തിൽ

പാലാ: പാലായിലെ നിരന്തര വൈദ്യുതി തകരാറുകൾക്കു കാരണമായ വില്ലൻ കെ എസ് ഇ ബി അധികൃതർ തന്നെ. ഏറെ കൊട്ടിഘോഷിച്ചു സ്ഥാപിച്ച ഏരിയൽ ബ്രിജഡ് കേബിൾ സിസ്റ്റം കൃത്യമായി സർവ്വീസിംഗ് നടത്താത്തതുമൂലമാണ് നിരന്തരം നിരന്തരം കേടാകുന്നതെന്ന് പരാതി ഉണ്ട്. ഇതോടൊപ്പം ജീവനക്കാരുടെ അഭാവവും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

എ ബി കേബിൾ സ്ഥാപിച്ചാൽ വൈദ്യുതി തടസ്സം പൂർണ്ണമായി പരിഹരിക്കപ്പെടുമെന്നു അവകാശവാദം. കനത്ത മഴയോ കാറ്റോ വന്നാലും കിട്ടിയുള്ള കേബിൾ ആയതിനാൽ വൈദ്യുതി തടസ്സം ഉണ്ടാവില്ലെന്നും പറഞ്ഞിരുന്നു. അഞ്ചാറു വർഷം മുമ്പ് വാങ്ങിച്ച കേബിളിനു കൃത്യമായ ഇടവേളകളിൽ സർവ്വീസിംഗ് നടത്താതെ വന്നതോടെ കേബിളുകൾ നശിക്കാൻ ഇടയായിരിക്കുകയാണ്. ഗുണനിലവാരമില്ലാത്ത കേബിൾ സ്ഥാപിച്ചതോടെ വളരെപ്പെട്ടെന്ന് തന്നെ കേബിളുകൾ തകരാറിലാവാൻ തുടങ്ങി. കേബിളുകൾ തകരാറാകുമ്പോൾ ആവശ്യമായ കാര്യങ്ങൾ ചെയ്യാതെ തട്ടിക്കൂട്ടി പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നത്. കേബിളിൻ്റെ ഇൻസുലേഷൻ പോയാലും അത് പരിഹരിക്കാതെ വൈദ്യുതി പുന:സ്ഥാപിക്കുന്നതും പതിവാണ്. ഇൻസുലേഷൻ ചെയ്യാതെ വരുമ്പോൾ അതിലൂടെ വെള്ളമിറങ്ങി കേബിൾ പൂർണ്ണമായും തകരാറിലാകും. ഇങ്ങനെ വെള്ളമിറങ്ങുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കാത്തതും കേബിളുകളുടെ തകർച്ചയ്ക്ക് കാരണമായി. ഏതാണ്ടെല്ലാ കേബിളുകളിലും വെള്ളമിറങ്ങിയിട്ടുണ്ട്. ഇതുമൂലം മറ്റൊരിടത്തുമില്ലാത്ത വിധമാണ് പാലായിൽ വൈദ്യുതി തകരാറുകൾ.

കറൻ്റ് ചാർജ് വർദ്ധനവ് അനുഷ്ടാനം പോലെ നിരന്തരം നടത്തുമ്പോൾ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാനാകട്ടെ അധീക്കർ തയ്യാറാകുന്നുമില്ല. ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടുന്നതും കുറവ് കുടിശ്ശിഖ ഉള്ളതുമായ സെക്ഷനാണ് പാലാ സെക്ഷൻ. 

ഇവിടെ ആവശ്യത്തിന് ജീവനക്കാർ ഇല്ലതാനും. എ ഇ യുടെ കീഴിൽ മൂന്ന് സബ് എഞ്ചിനീയർമാരും 12 ലൈൻമാൻമാരും ഉൾപ്പെടെയാണ് വേണ്ടത്. മൂന്നു സബ് എബിനീയർമാരിൽ ഒരാൾ റവന്യൂവിലും ഒരാൾ മെയിൻ്റൻസിലുമാണുള്ളത്. പാലായിലാകട്ടെ നിലവിൽ രണ്ട് സബ് എഞ്ചിനീയർ മാത്രമാണുള്ളത്. ഒരാൾ  റവന്യൂവിൽ. ഒരു സബ് എഞ്ചിനീയ ആകട്ടെ തൻ്റെ പണികൾക്കൊപ്പം മെയിൻ്റൻസിൻ്റെ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ നിർവ്വഹികേണ്ടി വരുന്നു. ഒരാൾ അവധി എടുത്താൽ എല്ലാ ഉത്തവാദിത്വവും ഒരാളുടെ ചുമതലയിലാവും. 

സാധാരണ തകരാറുണ്ടായാൽ കണ്ടെത്താൻ ഒരാൾ ഉണ്ടാവും.അവർ മെയിൻ്റനസ് ടീമിനെ ഏൽപ്പിച്ച് അടുത്ത സ്ഥത്തേയ്ക്ക് പോകും.  എന്നാൽ ഇപ്പോൾ തകരാർ കണ്ടെത്തി ശരിയാക്കിയ ശേഷമേ അടുത്ത സ്ഥലത്തേയ്ക്ക് പോകാൻ സാധിക്കൂ. ഇത് നിരവധി പ്രശ്നങ്ങകൾ ഉണ്ടായാൽ ഉടനടി പരിഹരിക്കാൻ സാധിക്കാതെ വരും. 12ലൈൻന്മാർ വേണ്ടയിടത്ത് 10 പേരേ ഇപ്പോൾ പാലാ സെക്ഷനിൽ ഉള്ളൂ. കൂടുതൽ ജീവനക്കാരെ നിയമിച്ചും കേബിളുകൾ അറ്റകുറ്റപണികൾ ആവശ്യമായ സമയത്തും ചെയ്താൽ മാത്രമേ പാലായിലെ തകരാറുകൾക്കു പരിഹാരമുണ്ടാക്കാൻ സാധിക്കൂ.

നിരന്തരമായ തകരാറുകൾ മൂലം വ്യാപാരികൾ നേരത്തെ കടകൾ അടയ്ക്കാൻ തുടങ്ങി. മരുന്നും മറ്റു ഭക്ഷ വസ്തുക്കളും കേടാകുന്നതും നിത്യ സംഭവമായി. ഇതോടെ ഈ മേഖലയിലെ ജനജീവിതം ദുസഹമായി.

അതേസമയം വൈദ്യുതി തകരാറിൽ പൊറുതിമുട്ടിയ പാലായിലെ വ്യാപാരികൾ വൈദ്യുതി ഭവനു മുന്നിൽ പ്രതിഷേധസമരം നടത്തി. ' യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡൻ്റ് വി സി പ്രിൻസ് ഉദ്ഘാടനം ചെയ്തു. സംസ്ഥന സെക്രട്ടറി ടോമി കുറ്റിയാങ്കൽ, സിബി റീജൻസി, ജോയി കളരിയ്ക്കൽ, ബാബു നെടുമുടി, ജോമോൻ ഓടക്കൽ, ജോമി സന്ധ്യ, സജി രചന, സതീഷ് ശങ്കർ, ജോമോൻ വാളംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച പ്രതിഷേധം വക്കച്ചൻ മറ്റത്തിൽ ഉദ്ഘാടനം ചെയ്തു.

അതേസമയം നാളുകളായി പാലായിലും പരിസര പ്രദേശങ്ങളിലും നിരന്തരം വൈദ്യുതി തകരാർ ഉണ്ടായിട്ടും ഒരു ജനപ്രതിനിധിപോലും പ്രശ്ന പരിഹാരത്തിന് തയ്യാറാകുന്നില്ല എന്നാക്ഷേപം ഉയർന്നു കഴിഞ്ഞു. ജനപ്രതിനിധികളുടെ വീടിരിക്കുന്ന പ്രദേശത്ത് വൈദ്യുതി തടസ്സപ്പെട്ടാലും ഉടനടി നന്നാക്കി കൊടുക്കുന്നതിനാലാണിതെന്നാണ് നാട്ടുകാർ പറയുന്നത്. 

Post a Comment

0 Comments