Subscribe Us



കുവൈറ്റ് അബ്ബാസിയയിൽ കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് ഭാര്യ കുത്തി കൊന്നശേഷം ആത്മഹത്യ ചെയ്തു

കുവൈറ്റ്: കുവൈറ്റ് അബ്ബാസിയയിൽ കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി കൊന്നശേഷം ആത്മഹത്യ ചെയ്തു.

കണ്ണൂർ മണ്ഡളം സ്വദേശിയായ സൂരജ്, പെരുമ്പാവൂർ മണ്ണൂർ  സ്വദേശിയായ ബിൻസി എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂ‌ളിന് സമീപമുള്ള താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. അവധി കഴിഞ്ഞ് ആഴ്‌ചകൾക്ക് മുമ്പാണ് ഇരുവരും നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്.
സൂരജ് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെയും ബിൻസി പ്രതിരോധമന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്സുമാരാണെന്നാണ് ലഭിച്ച വിവരം. ഇരുവരും അടുത്ത മാസം ഓസ്ട്രേലിയയിലേക്ക് പോകാനുള്ള നടപടികൾ പൂർത്തീകരിച്ചിരുന്നു. 

ദമ്പതികൾക്ക് രണ്ട് മക്കൾ ഉണ്ട്. അവർ നാട്ടിലാണ്.

Post a Comment

0 Comments