പാലാ: കവികളുടെയും ചിന്തകരുടെയും നാട്ടിൽ മൊട്ടിട്ട പ്രണയത്തിന് മെയ്ദിനത്തിൽ ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ സാഫല്യം.
റിട്ടയേർഡ് കാത്തലിക് സിറിയൻ ബാങ്ക് മാനേജർ കുമാരനെല്ലൂർ വടക്കേമഠം വീട്ടിൽ സുരേഷ് നാരായണപിള്ളയുടെയും റിട്ടയേർഡ് കോട്ടയം അർബൻ ബാങ്ക് ഉദ്യോഗസ്ഥയായ പൂഞ്ഞാർ ചാരാത്ത് രാജേശ്വരിയുടെയും ഏകമകൾ അപർണ്ണ സുരേഷിൻ്റെയും ജർമ്മൻ സ്വദേശികളായ തോമസ് സ്കോനറിൻ്റെയും ബിർജിറ്റിൻ്റെയും മകൻ ഫിലിപ്പും തമ്മിലുള്ള വിവാഹം ഇന്ന് പാലാ പുളിക്കകണ്ടത്തിൽ ഓർച്ചാർഡ് റിവർ മാൻഷൻ ഓഡിറ്റോറിയത്തിൽ നടന്നു.
കേരളീയ ശൈലിയിൽ നായർ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ഇന്നലെ മൈലാഞ്ചി ചടങ്ങിനൊപ്പം തിരുവാതിര കളി, ഭരതനാട്യം, നാദസ്വരം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
ഇരുവരും ജർമ്മനിയിലെ സീമെൻസ് കമ്പനിയിൽ ജോലി ചെയ്തുവരുന്നു. അപർണ്ണ എഞ്ചിനീയറും ഫിലിപ്പ് പരസ്യ വിഭാഗത്തിലുമാണ്. ഏഴു വർഷം മുമ്പ് പഠനാർത്ഥം ജർമ്മനിയിലെത്തിയ അപർണ്ണയ്ക്ക് പിന്നീട് സീമൻസ് കമ്പനിയിൽ ജോലി ലഭിച്ചു. അവിടെ വച്ചു പരിചയപ്പെട്ട ഫിലിപ്പുമായി പ്രണയത്തിലാകുകയായിരുന്നു.
ഫിലിപ്പിൻ്റെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിയാളുകൾ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. താമസിക്കാതെ ജർമ്മനിയിലേയ്ക്ക് മടങ്ങും.
ഫോട്ടോ: രമേശ് കിടങ്ങൂർ
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.