വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തോടെ ഒഴിവ് വന്ന പദവിയിലേക്ക് പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുത്തെന്ന് അറിയിച്ച് കൊണ്ട് സിസ്റ്റൈൻ ചാപ്പലിന് മുകളിൽ വെള്ളപ്പുകയുയർന്നു. സിസ്റ്റൈൻ ചാപ്പലിൽ തുടർച്ചയായി കഴിയുന്ന കർദ്ദിനാൾമാർ ആദ്യ ദിനം നടത്തിയ തെരഞ്ഞെടുപ്പിൽ തീരുമാനം ആകാത്തതിനെ തുടർന്ന് കറുത്ത പുകയായിരുന്നു ഉയർന്നത്. എന്നാൽ രണ്ടാം ദിനം ആദ്യം തന്നെ വെള്ളപ്പുക ഉയർന്നു. ഇതോടെ സിസ്റ്റൈൻ ചാപ്പലിൽ നടന്നുന്ന കോൺക്ലേവിന് സമാപനമായി.
പുതിയ മാർപാപ്പയായി അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. ലിയോ പതിനാലാമൻ മാർപാപ്പ എന്ന പേര് സ്വീകരിച്ചു. പുതിയ മാർപാപ്പ 267മത് മാർപാപ്പയാണ്.
അറിയിപ്പ്
നേരത്തെ തെറ്റായ വാർത്ത പ്രസിദ്ധീകരിക്കാൻ ഇടയായതിൽ ഖേദിക്കുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.