Subscribe Us



അൽഫോൻസാ എൻ സി സി കോളജ് യൂണിറ്റ് ഫലവൃക്ഷത്തൈകൾ നട്ടു

പാലാ: പാലാ അൽഫോൻസാ കോളജ് എൻ സി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കണ്ണാടിയുറുമ്പ് സെൻ്റ് ജോസഫ് സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടു. പൊതുഇടങ്ങളിലും വിദ്യാലയങ്ങളിലും ഫലവൃക്ഷത്തോട്ടങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഏദൻ ഓഫ് എ സി പി എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് വൃക്ഷത്തൈകൾ നട്ടത്. 
സ്കൂൾ ഹെഡ്മിസ്ട്രസ് സി സവിത, വാർഡ് കൗൺസിലർ  ഷിജു എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. 

എൻസിസി കേഡറ്റുമാരായ ആർദ്ര മധു, കൃഷ്ണ ചന്ദ്രൻ , മൗഷ്മി മോഹൻദാസ് എന്നിവർ നേതൃത്വം നല്കി.

Post a Comment

0 Comments