പാലാ: പരാതിയുടെ അടിസ്ഥാനത്തിൽ പാലായിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്രാ ബ്രാൻ്റ് ഭക്ഷണശാലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിൽ പരിശോധന. അധികൃതർ പരിശോധന ആരംഭിച്ചതിനെത്തുടർന്ന് സ്ഥാപനം ക്ലോസിഡ് എന്ന ബോർഡും സ്ഥാപിച്ചു. സ്ഥാപനത്തിലേയ്ക്ക് വിളിച്ചപ്പോൾ പ്രതികരിക്കുന്നുമില്ല.
പുറത്തു നിന്നും പാലായിൽ വന്ന ആളുകളാണ് ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിയത്. അസ്വസ്തത വന്നതിനെത്തുടർന്നു ഇവർ ചികിത്സ തേടുകയും പരാതിപ്പെടുകയുമായിരുന്നുവെന്ന് പറയപ്പെടുന്നു. ഉന്നത സ്വാധീനമുള്ള ഇവരുടെ പരാതി കിട്ടിയ ഉടനെ അധികൃതർ പാഞ്ഞെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ സാമ്പിളുകൾ പരിശോധനകൾക്കായി ശേഖരിച്ചിട്ടുണ്ട്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.