Subscribe Us



ജീവിതശൈലി രോഗ നിർണയ ക്യാമ്പും ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു

കൊച്ചി: ലിസ് ഇന്ത്യ സുരക്ഷ ട്രക്കേഴ്സ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ കൊങ്കൺ സ്റ്റോറേജ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് മുത്തൂറ്റ്  സ്നേഹാശ്രയയുടെയും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സഹകരണത്തോടെ ലോറി  തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമായി തോപ്പുംപടിയിൽ  ജീവിതശൈലി,വൃക്ക, ഹൃദ്രോഗ നിർണ്ണയവും ആരോഗ്യ പരിശോധന ക്യാമ്പും  സംഘടിപ്പിച്ചു. 

കൊങ്കൺ സ്റ്റോറേജ് സിസ്റ്റംസ് കൊച്ചി  ടെർമിനൽ മാനേജർ കെ സുബ്ബറായിഡു ഉദ്‌ഘാടനം ചെയ്തു. ഹെൽത്ത് എഡ്യൂക്കേറ്റർ സത്യൻ ശക്തിമണി അധ്യക്ഷത വഹിച്ചു. സ്നേഹാശ്രയ കോർഡിനേറ്റർ അയ്യപ്പൻ ഡി, അഖിൽ വി നായർ, ശ്യാം കൃഷ്ണ, കെ ഗോപാലകൃഷ്ണൻ, ത്യാഗരാജൻ, ഗോപകുമാർ ജി കുറുപ്പ്, ആൻസൺ ബാബു എന്നിവർ സംസാരിച്ചു. 

ലിസ് ഇന്ത്യ കൗൺസിലർ അശ്വതി ടി എം ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. ദൃശ്യ ദിവാകരൻ, തങ്കം രാജഗോപാൽ  എന്നിവർ  ക്യാമ്പിന് നേതൃത്വം നൽകി

ഫോട്ടോ അടിക്കുറിപ്പ്
ലിസ് ഇന്ത്യ സുരക്ഷ ട്രക്കേഴ്സ്  പദ്ധതിയുടെ ആഭിമുഖ്യത്തിൽ  ലോറി  തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമായി തോപ്പുംപടിയിൽ  സംഘടിപ്പിച്ച  ജീവിതശൈലി,വൃക്ക, ഹൃദ്രോഗ നിർണ്ണയവും ആരോഗ്യ പരിശോധന ക്യാമ്പും കൊങ്കൺ സ്റ്റോറേജ് സിസ്റ്റംസ് കൊച്ചി  ടെർമിനൽ മാനേജർ കെ സുബ്ബറായിഡു ഉദ്‌ഘാടനം ചെയ്യുന്നു.

Post a Comment

0 Comments