Subscribe Us



ഉഴവൂരിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനു പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു

ഉഴവൂർ: ഉഴവൂർ ടൗണിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പ്രവാസി യുവാവ് മരണപ്പെട്ടു. വെളിയന്നൂർ വന്ദേമാതരം വട്ടപ്പഴുക്കാവീൽ ഗോപിയുടെ മകൻ അരുൺ ഗോപി (29) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം.

വിദേശത്തേക്ക് പോയ ഭാര്യയെ വിമാനത്താവളത്തിൽ ആക്കി തിരിച്ച് വീട്ടിൽ എത്തിയ ശേഷം ഉഴവൂരിലേയ്ക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

അരുൺ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മിനി ലോറിയിൽ ഇടിച്ചാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  പ്രവാസിയായ അരുൺ നാട്ടിലെത്തിയിട്ട് എതാനും ആഴ്ചകൾക്ക് ആയിട്ടുള്ളു. സംസ്കാരം നാളെ ചൊവ്വ (10/062025) രണ്ടിന് വീട്ടുവളപ്പിൽ.

Post a Comment

0 Comments