പാലാ: കെ എസ് ആർ ടി സി ബസിൽ മോഷണം നടന്നതായി പരാതി ഉയർന്നതിനെത്തുടർന്നു കൊട്ടാരമറ്റത്ത് പിടിച്ചിട്ട ബസ്സിൽ പാലാ പൊലീസ് എത്തി പരിശോധന ആരംഭിച്ചു. വൈകിട്ട് ആറേകാലോടെ കോട്ടയത്തുനിന്നെത്തിയ ബസിലാണ് മോഷണം നടന്നെന്ന പരാതി ഉയർന്നത്. കൊട്ടാരമറ്റം ബസ് ടെർമിനലിനു സമീപം നിർത്തിയിട്ട ബസ് ബസിലാണ് പരിശോധന നടത്തുന്നത്. ബസ് പിടിച്ചിട്ട് അര മണിക്കൂർ കഴിഞ്ഞാണ് പൊലീസ് എത്തിയതെന്ന പരാതിയും ഉയർന്നു. കോട്ടയത്തുനിന്നും തൊടുപുഴയ്ക്ക് സർവ്വീസ് നടത്തുന്ന പാലാ ഡിപ്പോയിലെ ആർ എസ് സി 840 തൊടുപുഴ - കോട്ടയം ഫാസ്റ്റ് പാസഞ്ചറിലാണ് മോഷണം നടന്നുവെന്ന പരാതി ഉയർന്നിട്ടുള്ളത്. പൊലീസ് പരിശോധന പുരോഗമിക്കുകയാണ്. പരാതി ഉയർന്നതിനെത്തുടർന്നു മുക്കാൽ മണിക്കൂറായി യാത്രക്കാരെ തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.