പാലാ: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം പബ്ളിക് സ്പീക്കിംഗിൽ താത്പര്യമുള്ളവർക്കായി ഫ്രീ പബ്ളിക് സ്‌പീക്കിങ് ട്രെയിനിങ് പ്രോഗ്രാം ഇന്ന് (26/07/2025) വൈകിട്ട് 6 ന് സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്നു. ഏഴാം ക്ലാസ്സുമുതൽ ഡിഗ്രി അവസാനവർഷംവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാമിൽ ചേർന്ന് പ്രസംഗ പരിശീലനം സൗജന്യമായി ആയി നേടാമെന്ന് ഓർമ്മ ടാലെൻ്റ് പ്രെമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. ഇതിൻ്റെ സൂം ലിങ്ക് ഓർമ്മയുടെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും www.ormaspeech.org എന്ന വെബ്സൈറ്റിലും ലഭിക്കും. താത്പര്യമുള്ള വിദ്യാർത്ഥികൾക്കു പങ്കെടുക്കാവുന്നതാണ്. പ്രശസ്തരായ പ്രസംഗ പരിശീലകർ ക്‌ളാസ്സുകൾ നയിക്കും.
ഓർമ്മ ഇന്റര്‍നാഷണല്‍ പ്രസംഗമത്സരത്തിൻ്റെ സീസണ്‍ 3 വിജയകരമായ മൂന്നു ഘട്ടങ്ങളും പൂര്‍ത്തിയാക്കി ഗ്രാന്‍ഡ് ഫിനാലേയിലേക്ക് കടന്നിരിക്കുകയാണ്. ആഗസ്റ്റ് 8, 9 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. ഫിനാലെക്ക് മുന്നോടിയായിട്ടാണ് പ്രസംഗ കലയിൽ താത്പര്യമുള്ള ലോകമെങ്ങുമുള്ള മലയാളി വിദ്യാർത്ഥികൾക്കായി ഓർമ്മ ഒരുക്കുന്ന ഫ്രീ പബ്ലിക് സ്‌പീക്കിങ് ട്രെയിനിങ് പ്രോഗ്രാം ഇന്ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സൂം പ്ലാറ്റഫോമിൽ സംഘടിപ്പിച്ചിരിക്കുന്നത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.