പാലാ: പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടൻ്റ് സ്ഥാപനമായ നമ്പ്യാർ ആൻ്റ് തോമസ് ചാർട്ടേർഡ് അക്കൗണ്ടൻ്റ്സ് സ്ഥാപകൻ പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടൻ്റ് കൊച്ചിടപ്പാടി തെങ്ങുംപള്ളിൽ തോമസ് ടി എബ്രാഹം (ജോണി - 71) നിര്യാതനായി. അസുഖത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്.
ഭൗതിക ശരീരം ഇന്ന് വൈകിട്ട് 7 മണിക്ക് (26/07/2025, ശനിയാഴ്ച) കൊച്ചിടപ്പാടിയിലെ വസതിയിൽ എത്തിച്ചു.
സംസ്ക്കാര ശുശ്രൂഷകൾ നാളെ (27/07/2025, ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 2.45 ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്നു കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്‌ക്കരിക്കുന്നതുമാണ്.
ഭാര്യ: മുട്ടാർ ശ്രാമ്പിക്കൽ പൗളിൻ അപ്രേം (റിട്ട. പ്രൊഫ.ഗവൺമെൻ്റ് പോളിടെക്നിക്, പാലാ).
മക്കൾ: റോസന്ന തോമസ്(ജർമനി)
ആൽഫി മരിയ തോമസ് (സി എ വിദ്യാർത്ഥി)
സൗമ്യനും നാടിൻ്റെ വികസനത്തിൽ ഏറെ താത്പര്യമുള്ള വ്യക്തിയുമായിരുന്നു അന്തരിച്ച തോമസ് ടി എബ്രാഹം. പാലായുടെ വികസന പ്രവർത്തനങ്ങൾക്ക് ക്രിയാത്മക നിർദ്ദേശങ്ങൾ പങ്കു വയ്ക്കുന്നതിൽ എപ്പോഴും താത്പര്യം കാണിച്ചിരുന്നു. ഒട്ടേറെ വ്യക്തികളെ ചാർട്ടേർഡ് അക്കൗണ്ടൻ്റുമാരാക്കി മാറ്റിയ ഇദ്ദേഹത്തിൻ്റെ സ്ഥാപനം ഇപ്പോഴും നിരവധിപ്പേർക്ക്പ രിശീലനം നൽകി വരുന്നു. നിരവധി ചാർട്ടേർഡ് അക്കൗണ്ടൻ്റുമാർക്കു തോമസ് ടി എബ്രാഹം വഴികാട്ടിയായിരുന്നു.
ശ്രീബുദ്ധൻ്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ഇദ്ദേഹം ശ്രീബുദ്ധൻ്റെ ആശയങ്ങളെക്കുറിച്ചുള്ള ചിന്തകനും വിപാസന മെഡിറ്റേഷൻ്റെ പ്രമോട്ടറും ആയിരുന്നു.
തോമസ് ടി എബ്രാഹത്തിൻ്റെ നിര്യാണത്തിൽ കൊച്ചിടപ്പാടി വാർഡ് കൗൺസിലർ സിജി ടോണി അനുശോചിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.