പാലാ: പാലാ രൂപതയുടെ മൂലക്കല്ല് ആദ്യ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൻ്റെ ഹൃദയമാണെന്നു സീറോ മലബാർ സഭാദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷസമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറോ മലബാർ സഭയുടെ ഏറ്റവും ഗുണമേന്മയുള്ള വീഞ്ഞു സൂക്ഷിക്കുന്ന ഇടമാണ് പാലാ രൂപതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. സീറോ മലങ്കര സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപതാധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത്, മലങ്കര സിറിയൻ ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കത്തോലിക്ക ബസേലിയോസ് കത്തോലിക്കാ ബാവാ, മലബാർ സ്വതന്ത്രസുറിയാനി സഭാ മെത്രാപ്പോലീ ത്താ ഡോ. സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, കൽദായ സുറിയാനി സഭാ മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസ്, ക്‌നാനായ യാക്കോബായ സമുദായ വലിയ മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മാർ സെവേറിയോസ്, ചങ്ങനാശ്ശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മന്ത്രി റോഷി അഗസ്റ്റിൻ, ശശി തരൂർ എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി എം പി, ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, നിലയ്ക്കൽ റാന്നി ഭദ്രാസനാധ്യക്ഷൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, മാർ ജോസ് പുളിക്കൽ, മാർ ജോർജ് രാജേന്ദ്രൻ, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോസഫ് സ്രാമ്പിക്കൽ, ഡോ. ജോസ് സെബാസ്റ്റിൻ തെക്കുംചേരിക്കുന്നേൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ, ഫ്രാൻസിസ് ജോർജ് എം പി, ആന്റോ ആന്റണി എം പി, എംഎൽഎമാരായ മാണി സി. കാപ്പൻ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, മോൻസ് ജോസഫ്, മുൻ എംഎൽഎ പി.സി ജോർജ്, മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, അഡ്വ ഷോൺ ജോർജ്, പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, സിസ്റ്റർ മരീന ഞാറക്കാട്ടിൽ, ഡോ. കെ.കെ ജോസ്, ഷീബ ബിനോയി തുടങ്ങിയവർ പ്രസംഗിച്ചു. മാർ സെബാസ്റ്റ്യൻ വടക്കേൽ, സാമുവൽ മാർ ഐറേനിയൂസ്, മാത്യു മാർ പോളി കാർപ്പോസ്, യൂഹാന്നാൻ മാർ തെയഡോഷ്യസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സമ്മേളനത്തിന് മുൻപായി നടന്ന വിശുദ്ധ കുർബാനയിൽ ചങ്ങനാശ്ശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിച്ചു.
സീറോ മലങ്കര സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നൽകി. ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, മാർ സെബാസ്റ്റ്യൻ വടക്കേൽ, യൂഹന്നാൻ മാർ ക്രിസോസ്തം, ബിഷപ്പ് ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, മാർ ജോർജ് മഠത്തിക്കണ്ടതിൽ, മാർ ജോർജ് പുന്നക്കോട്ടിൽ, മാർ ജെയിംസ് ആനാപറമ്പിൽ, ബിഷപ്പ് സിൽവസ്റ്റർ പൊന്നു മുത്തൻ, മാർ തോമസ് പാടിയത്ത്, മാർ ജോസ് പുളിക്കൽ, ഡോ. ജോസ് സെബാസ്റ്റിൻ തെക്കുംചേരിക്കുന്നേൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജേക്കബ് അങ്ങാടിയാത്ത്, മാർ ജോസഫ് പള്ളിക്കാപറമ്പിൽ എന്നിവർക്കൊപ്പം രൂപതയിലെ നാനൂറോളം വൈദികർ സഹകാർമികരായി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.