Subscribe Us



ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിൽ കർക്കടക വാവുബലിക്ക് ഒരുക്കങ്ങൾ പൂർത്തിയായി

പാലാ: ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ  കർക്കടക വാവുബലിക്ക് ഒരുക്കങ്ങൾ പൂർത്തിയായി.

ഇടപ്പാടി ക്ഷേത്രത്തിൽ  കർക്കടക ബലിതർപ്പണത്തിനെത്തുന്നവരുടെ സൗകര്യത്തിനായി കൂടുതൽ വഴിപാട് കൗണ്ടറുകൾ ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്. മൈതാനത്ത് വിശാലമായ പന്തലും പണിതുയർത്തി കഴിഞ്ഞു. പിതൃമോക്ഷത്തിനായി ക്ഷേത്രത്തിനുള്ളിൽ തിലഹവനം നടത്തുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.

ഇതോടൊപ്പം പിതൃനമസ്കാരം, പിതൃപൂജ, സായൂജ്യപൂജ, മറ്റ് വഴിപാടുകൾ എന്നിവയും നടത്തി താമസം കൂടാതെ പ്രസാദം വിതരണം ചെയ്യാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments