പാലാ: രാജ്യത്തിന് മാതൃകയായ കേരളത്തിൻ്റെ ആരോഗ്യ മേഖലയെ പ്രതിപക്ഷം ഇകഴ്ത്തി കാണിക്കുകയാണ് എന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി പറഞ്ഞു. ഇടതു മുന്നണി സർക്കാർ ഏറ്റവും മുൻഗണന നൽകിയത് ആരോഗ്യമേഖല യിലാണെന്ന് മനപ്പൂർവ്വം വിസ്മരിക്കുകയാണ്. നിർധനർ ആശ്രയിക്കുന്ന പൊതു ആരോഗ്യമേഖല തകർക്കുവാൻ പ്രത്യേക അജണ്ടയാണ് യു.ഡി.എഫ് നടപ്പാക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളും വികസന കുതിപ്പ് നേടുമ്പോൾ പാലായിൽ വികസന ലോക് ഡൗൺ നടപ്പാക്കുന്നുവെന്ന് ജോസ്.കെ.മാണി ആരോപിച്ചു. വർഷങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയ പദ്ധതികൾ പോലും ജനങ്ങൾക്ക് തുറന്നുകൊടുക്കുവാൻ ഇട പെടുന്നില്ല.പുതിയ പദ്ധതികൾ വിഭാവനം ചെയ്യുന്നില്ല അവസാനഘട്ടത്തിലെത്തിയ പദ്ധതികൾ പൂർത്തിയാക്കുവാൻ ഒരു വിധ നടപടികളും ഇല്ലാത്ത വൻ ദുരന്തമാണ് പാലാ നേരിടുന്നത്.ആരെങ്കിലും ഇടപെട്ട് എന്തെങ്കിലും നടപ്പാക്കിയാൽ അതിൻ്റെ അവകാശവുമായി ചിലർ മുന്നിലെത്തും മുടങ്ങിയാൽ തടസ്സപ്പെടുത്തുന്നു എന്ന് ആരോപിക്കും ഇതാണ് ഇവിടെ നടക്കുന്നതെന്ന് ജോസ്.കെ.മാണി പറഞ്ഞു. ആരുടേയും അവകാശങ്ങളിലോ ചുമതലകളിലോ ഇടപെടുന്നില്ല. ചുമതല ഏറ്റവരുടെ നിഷ്ക്രിയത്വം ചോദ്യം ചെയ്യപ്പെടും ജനങ്ങളാണ് പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് കൺവീനർ ബാബു കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, സജേഷ് ശരി, ലാലിച്ചൻ ജോർജ്, നഗരസഭാ ചെയർമാൻ തോമസ് പീറ്റർ, ടോബിൻ കെ.അലക്സ്, പി.കെ.ഷാജകുമാർ ,ബെന്നി മൈലാടൂർ ,ജോസ് ടോം, കെ.എസ്.രമേശ് ബാബു, ഷാജി ക ടമല ,എസ് . സുനിൽ കുമാർ, ബിജി മണ്ഡപം, ഫിലിപ്പ് കുഴികളും , സതീശ് ബാബു, തോമസ് കാപ്പൻ, അഡ്വ.പി.എസ്.സുനിൽ എന്നിവർ പ്രസംഗിച്ചു.
ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ ബേബി ഉഴുത്തു വാൽ, എം.ടി,ജാൻ്റിഷ്, ഷാർളി മാത്യു, ടി.ഒ.അനൂപ്, പുഷ്പ ചന്ദ്രൻ ,കെ.അജി, വി.ജി.വിജയകുമാർ, സിബി ജോസഫ്, പി.ആർ.തങ്കച്ചൻ, എം.ടി.സജി, പയസ് രാമപുരം, ടി.ആർ.സനിൽ ടി.ബി.ബിജു ,ജോസ്കുട്ടി പൂവേലി, ആൻ്റോ പടിഞ്ഞാറേക്കര , ബൈജു ജോൺ, നിർമ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ, ആൻ്റോ പടിഞ്ഞാറേക്കര കെ.ആർ.ബാബു, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസ് കുറ്റിയാനിമറ്റം, ബൈജു കൊല്ലം പറമ്പിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.