കുവൈത്ത് സിറ്റി: രാജ്യത്ത് തുടരുന്ന കടുത്ത ചൂടിനൊപ്പം ശക്തമായ കാറ്റും പൊടിക്കാറ്റും, ജഹ്‌റയിൽ ഇന്നലെ 52 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി അറിയിച്ചു.
ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച ഉച്ചവരെ രാജ്യത്ത് വരണ്ടതും കടുത്ത ചൂടേറിയതുമായ കാറ്റ് വീശുമെന്നാണ് പ്രവചനം. ഇത് ചിലപ്പോൾ ശക്തമായ പൊടിക്കാറ്റിലേക്ക് മാറുമെന്നും ചില തുറന്ന പ്രദേശങ്ങളിൽ കാഴ്ചപരിധി 1,000 മീറ്ററിൽ താഴേക്കിറങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ-അലി വ്യക്തമാക്കി. കടലിൽ തിരമാലകൾ ആറ് അടിയിലധികം ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
പകൽ സമയത്ത് കടുത്ത ചൂട് അനുഭവപ്പെടും, വൈകുന്നേരത്തോടെ പൊടി ക്രമേണ കുറയും. രാത്രിയിൽ ചൂട് തുടരാൻ സാധ്യതയുണ്ട്. പരമാവധി താപനില 47-49 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 31-34 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഹൈവേകൾ വഴി യാത്ര ചെയ്യുന്നവർ കുറയുന്ന കാഴ്ചപരിധി കാരണമായ അപകടസാധ്യതകൾ ഒഴിവാക്കാൻ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടൽത്തീരത്ത് എത്തുന്നവർ ഉയർന്ന തിരമാലകൾക്കും ജാഗ്രത പുലർത്തണമെന്ന് അറിയിച്ചു. ആസ്ത്മ, അലർജി രോഗികൾ പുറത്ത് പോകുമ്പോൾ മാസ്ക് ഉപയോഗിക്കാൻ അധികാരികൾ ആവശ്യപ്പെട്ടു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.