പാലാ: പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ ഈ വർഷത്തെ കായികമേള പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടത്തി.
പാലാ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോ കായികമേള ഉദ്ഘാടനം ചെയ്തു. പാലാ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ,കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ചീരാൻകുഴി പതാക ഉയർത്തി. ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ ദീപശിഖാ പ്രയാണത്തിന് വിദ്യാർത്ഥികളായ ശ്രീഹരി ആർ, ആൽബി ബൈജു, അനൽ കെ സുനിൽ, നിഷാൽ ഷിജോ എന്നിവർ നേതൃത്വം നൽകി.
പാലാ സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസ്യു ജോസഫ് ഒളിമ്പിക് ദീപം തെളിയിച്ചു.
പിറ്റിഎ പ്രസിഡന്റ് വി എം തോമസ് പ്രസംഗിച്ചു. വിദ്യാർത്ഥി പ്രതിനിധി നിഷാൽ ഷിജോ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻസിപ്പൽ കൗൺസിലർ ബിന്ദു മനു, സ്കൂൾ അസി.മാനേജർ ഫാ. ഐസക് പെരിങ്ങാമലയിൽ തുടങ്ങിയർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കായികാധ്യാപകരായ ഡോ തങ്കച്ചൻ മാത്യു, ഡോ ബോബൻ ഫ്രാൻസിസ്, അധ്യാപകർ, അനധ്യാപകർ, മാതാപിതാക്കൾ, നഗരസഭാ അധികൃതർ തുടങ്ങിയവരുടെ സഹകരണത്തോടെ നടന്ന കായികമേളയ്ക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ഫാ.റെജിമോൻ സ്കറിയ തെങ്ങുംപള്ളിയിൽ, സ്കൂൾ കായികാധ്യാപകൻ മനു ജെയിംസ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ അടിക്കുറിപ്പ്
പാലാ സെന്റ് തോമസ് ഹൈസ്കൂൾ കായികമേള പാലാ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോ കായികമേള ഉദ്ഘാടനം ചെയ്യുന്നു. പാലാ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ,കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ചീരാൻകുഴി, പാലാ സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.ലിസ്യു ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ ഫാ റെജിമോൻ സ്കറിയ തെങ്ങുംപള്ളിയിൽ, സ്കൂൾ കായികാധ്യാപകൻ മനു ജെയിംസ്,
പിറ്റിഎ പ്രസിഡന്റ് വി എം തോമസ്, ഡോ തങ്കച്ചൻ മാത്യു, ഡോ ബോബൻ ഫ്രാൻസിസ്, എന്നിവർ സമീപം
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.