പാലാ: ളാലം പഴയ പള്ളിയിലെ എട്ട്നോമ്പ് തിരുനാളിന് കൊടിയേറി. പുതുതായി നിർമ്മിച്ച കൊടിമരത്തിൻ്റെ വെഞ്ചരിപ്പും കൊടിയേറ്റ് കർമ്മവും പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.
വികാരി റവ.ഫാ.ജോസഫ് തടത്തിൽ, കത്തീഡ്രൽ പള്ളി വികാരി റവ.ഫാ ജോസ് കാക്കല്ലിൽ, ളാലം പുത്തൻപള്ളി വികാരി റവ.ഫാ.ജോർജ് മൂലേച്ചാലിൽ, പാസ്റ്ററൽ അസിസ്റ്റൻ്റ് റവ.ഫാ. ജോസഫ് ആലഞ്ചേരിൽ, സഹവികാരിമാരായ റവ.ഫാ സ്കറിയാ മേനാംപറമ്പിൽ, റവ.ഫാ. ആൻറണി നങ്ങാപറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു.
ചടങ്ങുകൾക്ക് കൈക്കാരൻമാരായ ബേബിച്ചൻ ചക്കാലയ്ക്കൽ, ടെൽസൺ വലിയകാപ്പിൽ, ജോർജുകുട്ടി ഞാവള്ളിൽ, സാബു തേനംമാക്കൽ കൺവീനർമാരായ രാജേഷ് പറയിൽ, ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നൽകി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.