പാലാ: മാതൃഭാഷ സംസ്കാരത്തെയും പൈതൃകത്തെയും പ്രതിഫലിപ്പിക്കുമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുവൈറ്റ് ചാപ്റ്റർ ചെയർപേഴ്സൺ ഐബി ജോസ് പറഞ്ഞു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു.പി.സ്കൂളിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന മധുരം മലയാളം പദ്ധതിയുടെ ഉദ്ഘാടനം മാതൃഭൂമി പത്രം സ്കൂൾ മാനേജർ ഫാ ജോസഫ് വടകരയ്ക്ക് നൽകി നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഐബി ജോസ്. സംസ്കാരം നിലനിർത്തുന്നതിൽ ഭാഷ ഒരു പ്രധാന ഉപാധിയാണ്. മാതൃഭാഷ വ്യക്തിത്വ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഇത് ചിന്താശേഷിയും കഴിവും വളർത്തുമെന്നും അവർ ചൂണ്ടിക്കാട്ടി. ഓരോ വ്യക്തിയും തൻ്റെ മാതൃഭാഷയെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് കടമയായി കരുതണമെന്നും ഐബി ജോസ് നിർദ്ദേശിച്ചു.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ സജി ജോസഫ്, അധ്യാപകരായ ജോബിൻ ആർ. തയ്യിൽ, ജോബില ജോൺ,
ശാലിനി ജോയി, ശിൽപ സിബി,
നിമി ജെയിംസ്, അജിമോൾ എസ്,
ശാലു ജോസഫ്, സ്കൂൾ ലീഡർ അബി സിബി, ഐറിന ടോണി, ജെറോൺ ജസ്റ്റിൻ, ആൽബർട്ട് പ്രിൻസ്, ആൽബിയ തോമസ്,
ആൽബിൻ അനീഷ്, ജോയൽ സോണി തുടങ്ങിയവർ പ്രസംഗിച്ചു.
കവീക്കുന്ന് സ്കൂളിൻ്റെ ശതാബ്ദി സ്മാരക സ്മരണിക നൽകി ഐബി ജോസിനെ ഫാ ജോസഫ് വടകര ആദരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു.പി.സ്കൂളിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന മധുരം മലയാളം പദ്ധതിയുടെ ഉദ്ഘാടനം ഫൗണ്ടേഷൻ കുവൈറ്റ് ചാപ്റ്റർ ചെയർപേഴ്സൺ ഐബി ജോസ് മാതൃഭൂമി പത്രം സ്കൂൾ മാനേജർ ഫാ. ജോസഫ് വടകരയ്ക്ക് നൽകി നിർവഹിക്കുന്നു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, പ്രഥമാധ്യാപകൻ സജി ജോസഫ്, അധ്യാപകരായ ജോബിൻ ആർ. തയ്യിൽ, ജോബില ജോൺ, ശാലിനി ജോയി, ശിൽപ സിബി, നിമി ജെയിംസ്, അജിമോൾ എസ്,
ശാലു ജോസഫ്, സ്കൂൾ ലീഡർ അബി സിബി, ഐറിന ടോണി, ജെറോൺ ജസ്റ്റിൻ, ആൽബർട്ട് പ്രിൻസ്, ആൽബിയ തോമസ്, ആൽബിൻ അനീഷ്, ജോയൽ സോണി തുടങ്ങിയവർ സമീപം
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.