പാലാ: ഖത്തർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കയുടെ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സിപിഐ എം പാലാ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി കരൂർ പുന്നത്താനം നഗറിൽ സാമ്രാജ്യത്വ വിരുദ്ധ ദിനചരണം സംഘടിപ്പിച്ചു സി പി ഐ (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു ഏരിയാ സെക്രട്ടറി സജേഷ് ശശി അധ്യക്ഷനായി ഏരിയ കമ്മറ്റി അംഗങ്ങളായ ജിൻസ് ദേവസ്യാ , വി ജി വിജയകുമാർ, എം റ്റി ജാൻ്റിഷ്, പുഷ്പ ചന്ദ്രൻ, വിഷ്ണു എൻ ആർ എന്നിവർ സംസാരിച്ചു.
ഏകലോകക്രമം സ്ഥാപിക്കുന്നതിന്റെ ഭാഗമായി മൂന്നാം ലോക രാജ്യങ്ങളെ വരുതിയിലാക്കാനാണ് അമേരിക്കയുടെ ശ്രമം. ഇസ്രയേലിനെ ഉപയോഗപ്പെടുത്തി പശ്ചിമേഷ്യയിലാകെ മനുഷ്യക്കുരുതി നടത്തുന്നു. പലസ്തീൻ ജനതയ്ക്കെതിരെ ആരംഭിച്ച ആക്രമണം ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു മലയാളികൾ തിങ്ങിപ്പാർക്കുന്ന ഗൾഫ് മേഖലയിലേക്കും ആക്രമണം എത്തിയിരിക്കുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.