കോട്ടയം: ബിജെപിക്ക് കിട്ടുന്ന ഓരോ വോട്ടും കേരളത്തിന്റെ സംസ്കാരത്തിനെതിരാണെന്നുള്ള മുഖ്യമന്ത്രിയുടെ പരാമർശം കേരളത്തിലെ ജനങ്ങളെ വിഡ്ഢിയാക്കുന്നതിന് തുല്യമാണെന്നും വിഷയത്തിൽ വിമർശനം ഉയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
അയ്യപ്പ സംഗമം പോലെ അനാവശ്യ വിഷയങ്ങളുമായി ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ നോക്കുന്ന ഇടതു സർക്കാർ കഴിഞ്ഞ 10 വർഷത്തെ സംസ്ഥാന സർക്കാരിൻ്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജി എസ് ടി നികുതിയളവിനെ ഗബ്ബർ സിംങ് ടാക്സ് എന്ന വിളിച്ച് ആക്ഷേപിക്കുമ്പോഴും, വാണിജ്യ, വ്യാപാര രംഗത്ത് ഇത് വലിയ മാറ്റമാണ് ഇതുണ്ടാക്കുവാൻ പോകുന്നത്. ജിഎസ് ടി കുറയുമ്പോൾ രാജ്യം മുഴുവൻ വില കുറയും.
പക്ഷെ എന്ത് കൊണ്ട് കേരളത്തിൽ മാത്രം വില കുറയുന്നില്ല എന്നത് ജനം മനസിലാക്കും.
വിലക്കയറ്റം ഉണ്ടാവുമ്പോൾ ജിഎസ്ടിയുടെ ഗുണം ലഭിക്കില്ല. തെറ്റായ സാമ്പത്തിക നയവും, സർക്കാറിന്റെ കഴിവില്ലായ്മ മൂലമാണ് ഇത് സംഭവിക്കുന്നത്.
അയ്യപ്പ സംഗമം സർക്കാരാണോ അതോ ദേവസ്വം ബോർഡാണോ നടത്തുന്നതെന്ന് ആദ്യം തീരുമാനിക്കട്ടെയെന്നും, അവർ ക്ഷണിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് ക്ഷണിക്കട്ടെ എന്നിട്ട് ബാക്കി തീരുമാനിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.