Subscribe Us



പാലായില്‍ തെരുവുനായ്ക്കള്‍ നിറയുന്നു; പ്രതിഷേധവുമായി അഡ്വ സന്തോഷ് മണർകാടിൻ്റെ നേതൃത്വത്തിൽ ബൗബൗ സമരസമിതി രംഗത്ത്

പാലാ: പാലാ ടൗണിലും പ്രാന്തപ്രദേശങ്ങളിലും വന്‍തോതില്‍ തെരുവുനായ്ക്കള്‍ നിറയുകയാണ്.ഭയന്നുവിറച്ചല്ലാതെ നടക്കുവാന്‍ കഴിയുകയില്ല. 

ഇരുചക്രവാഹനങ്ങളില്‍ വരുന്നവരുടെ പിറകെ ഓടിച്ചെന്ന് കടിക്കുകയും മുമ്പിലോട്ട് ചാടി അപകടം ഉണ്ടാക്കുകയുമാണ്. സ്‌കൂള്‍ കുട്ടികളെ കുരിശുപള്ളി മുതല്‍ സ്‌കൂളുവരെ ഓടിക്കുന്ന കാഴ്ച കാണുവാന്‍ നഗരസഭാധികൃതരെ കുരിശുപള്ളി ജംഗ്ഷനിലേക്ക് ക്ഷണിക്കുകയാണ്. 
ഇതൊക്കെ കണ്ടിട്ടും കാണാത്ത മട്ടില്‍ ഇരിക്കുന്ന നഗരസഭാധികൃതരും ജനപ്രതിനിധികളും ജനങ്ങളോടുള്ള അവഗണന അവസാനിപ്പിച്ച് എന്തെങ്കിലും ചെയ്യണമെന്ന് ബൗബൗ സമരസമിതി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് ആവശ്യപ്പെട്ടു. നിയമില്ല-വകുപ്പില്ല എന്നു പറഞ്ഞ് തികച്ചും നിരുത്തരവാദിത്വത്തോടെ പെരുമാറുന്ന ചെയര്‍മാനും കൗണ്‍സിലര്‍മാരും മാനുഷികമായി ചിന്തിക്കണമെന്നും, തെരഞ്ഞെടുപ്പുവരെ ഒന്നോ രണ്ടോ മാസം ഇങ്ങനെ പോയാല്‍ മതിയെന്ന മനോഭാവം മാറ്റണം. ജനങ്ങള്‍ ശക്തമായി പ്രതികരിക്കണം.
തെരുവുനായ്ക്കളെ ഭയക്കാതെ മുനിസിപ്പല്‍ വാഹനങ്ങളിലും മറ്റു വാഹനങ്ങളിലും കുടുംബസമേതം യാത്ര ചെയ്യുന്ന ജനപ്രതിനിധികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വഴിയില്‍ ഇറക്കി വിടുന്നതിന് പൗരജനങ്ങള്‍ മുമ്പോട്ടുവരണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. യോഗത്തിൽ മൈക്കിൾ കാവുകാട്ട്, ജോസ് വേരാനാനി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments