പാലാ: ജനങ്ങൾക്ക് ഭീഷണിയായി നാട്ടിൽ ഇറങ്ങുന്ന ആക്രമണകാരികളായ വന്യമൃഗങ്ങളെ വധിക്കാൻ സർക്കാരിൽ സ്വാധീനം ചെലുത്തി മന്ത്രിസഭാ തീരുമാനം കൈക്കൊള്ളിച്ച ജോസ് കെ മാണി എം പി യെ കർഷക സംഘടനകൾ, തൊഴിലാളി സംഘടനകൾ, വ്യാപാര സംഘങ്ങൾ, പൗരപ്രമുഖർ എന്നിവർ അഭിനന്ദിച്ചു. തുടർന്ന് ജോസ് കെ മാണി എംപിയെ നേരിൽ കണ്ട് അഭിനന്ദിക്കുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ടോബിൻ കെ അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ, പാലായിലെ ജനങ്ങൾക്ക് തെറ്റ് പറ്റി എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായയപ്പെട്ടു. കേരളത്തിനാകെ അഭിമാനമായ അദേഹത്തിന് സ്വീകരണം ഒരുക്കുമെന്നും ജോസുകുട്ടി പൂവേലിൽ അഭിപ്രായപ്പെട്ടു. ഈ മന്ത്രിസഭാ തീരുമാനം ജോസ് കെ മാണിയുടെ മാത്രം വിജയമാണെന്ന് ജിഷോ ചന്ദ്രൻകുന്നേൽ പ്രസ്താവിച്ചു.
യോഗത്തിൻ ടോബിൻ കെ അലക്സ്, ജോസുകുട്ടി പൂവേലിൽ, ടോമി തകടിയേൽ, ജോർജ്കുട്ടി ജേക്കബ്, ജിഷോ ചന്ദ്രൻകുന്നേൽ, ടോമി മൂലയിൽ, മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, ബേബി വെള്ളിയേപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.