പാലാ: ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ്. അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താർഹമാണ്. ക്രിസ്ത്യൻ സമൂഹത്തിലെ കുട്ടികൾക്ക് വിശ്വാസപരമായ തിരുനാൾപോലും ആചരിക്കാൻ സാധിക്കാത്ത വിധത്തിൽ പരീക്ഷ ക്രമീകരിക്കുകയും അതുപോലെ പരിശീലനം തീരുമാനിക്കുകയും ചെയ്തിരിക്കുന്നത് അങ്ങനെയറ്റം അപലപനീയമാണ്. ഇത് മത സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതിനും ന്യൂനപക്ഷ സംസ്കാരത്തെ ഇല്ലാതാക്കുന്നതിനും ആണ്. ആയതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരീക്ഷയും പരിശീലനവും മാറ്റിവയ്ക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തോലിക്കാ കോൺഗ്രസ് രൂപത സമിതി കത്തയച്ചു. രൂപത പ്രസിഡൻറ് ഇമ്മാനുവേൽ നിധീരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആന്‍സമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളമാക്കൽ, ജോൺസൺ ചെറുവള്ളി, സി എം ജോർജ്, ബെന്നി കിണറ്റുകര, ടോമി കണ്ണീറ്റുമാലിൽ, രാജേഷ് പാറയിൽ, ജോബിന്‍ പുതിയടത്തുചാലിൽ, സിന്ധു ജൈബു, ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.