Subscribe Us



ഏഴാച്ചേരിയിൽ താമസിക്കുന്ന കവീക്കുന്ന് സ്വദേശിയായ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ മൂന്നു പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു


പാലാ: ഏഴാച്ചേരിയിൽ താമസിക്കുന്ന കവീക്കുന്ന് സ്വദേശിയായ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ മൂന്നു പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു.

കവീക്കുന്ന് സ്വദേശിയായ ആരോഗ്യ പ്രവർത്തക, മഹാരാഷ്ട്രയിൽ നിന്നും വന്ന ഇവരുടെ മകൾ, കൊച്ചുമകൾ എന്നിവർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 

ഏഴാച്ചേരിയിൽ ക്വാറൈൻ്റയിനിൽ താമസിക്കുന്നതിനിടെയാണ് ഇവർക്ക് കോവിഡ് 19 കണ്ടെത്തിയത്. മകൾ മഹാരാഷ്ട്രയിൽ നിന്നും എത്തി ക്വാറൈൻ്റയിനിൽ ആയപ്പോൾ സഹായത്തിനായി പോയതായിരുന്നു ആരോഗ്യ പ്രവർത്തക.

ഇവരെ ആശുപത്രിയിലേയ്ക്കു മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.

കടനാട് പഞ്ചായത്തിൽ താമസിക്കുന്ന ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നു പഞ്ചായത്ത് പ്രസിഡൻ്റ് ജയ്സൺ പുത്തൻകണ്ടം അറിയിച്ചു. കൊല്ലപ്പള്ളിയോടു ചേർന്നുള്ള രാമപുരം പഞ്ചായത്തിലെ സ്ഥലമാണ് ഏഴാച്ചേരി. അതിനാൽ ലഭ്യമായ പ്രാഥമിക വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വന്ന വാർത്തയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments