Subscribe Us



അംഗൻവാടി ജീവനക്കാരുടെ സാമൂഹ്യ ഉത്തരവാദിത്വം മാതൃക: മാണി സി കാപ്പൻ


പാലാ: ദുരിതജീവിത സാഹചര്യത്തിനിടയിലും സമൂഹത്തിനായി അംഗൻവാടി ജീവനക്കാർ സമാഹരിച്ചത് അരലക്ഷത്തോളം രൂപ. അംഗൻവാടി സ്റ്റാഫ് അസോസിയേഷൻ പ്രവർത്തകരാണ് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേയ്ക്ക് 45,500 രൂപ സമാഹരിച്ചത്. അസോസിയേഷൻ പ്രവർത്തകർ തുക മാണി സി കാപ്പൻ എം എൽ എയ്ക്കു കൈമാറി.

ദുരിതത്തിനിടയിൽ അംഗൻവാടി ജീവനക്കാർ സമാഹരിച്ച തുകയുടെ മൂല്യം കണക്കുകൾക്കതീതമാണെന്ന് എം എൽ എ പറഞ്ഞു. ഇവരുടെ സാമൂഹ്യ ഉത്തരവാദിത്വം മാതൃകയാണെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.

അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ എസ് രമേഷ് ബാബു, ഭാരവാഹികളായ കെ സിന്ധു, എൻ ഉഷാകുമാരി, പി ആർ സനിത, എം ലളിതാമണി, പി എൻ നിർമ്മല, മോളി ജോസഫ് എന്നിവർ ചേർന്നാണ് ആദ്യ ഗഡു തുക കൈമാറിയത്. ഉഴവൂർ പ്രോജക്ട് കമ്മിറ്റി 21,500 രൂപയും ളാലം പ്രോജക്ട് കമ്മിറ്റി 24,000 രൂപയുമാണ് നൽകിയത്.

Post a Comment

0 Comments