Subscribe Us



പുതു തലമുറ കൃഷി സ്റ്റാറ്റസിൻ്റെ അടയാളമാക്കണം: മാണി സി കാപ്പൻ


പാലാ: പുതു തലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ കാർഷികവിഷയങ്ങൾ പാഠ്യപദ്ധതികളുടെ ഭാഗമാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള ഞാറ്റുവേല ചന്ത കർഷകസഭകൾ എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി സ്റ്റാറ്റസിൻ്റെ അടയാളമാക്കാൻ പുതുതലമുറ തയ്യാറാവണം. കാർഷിക മേഖല അഭിവൃത്തിപ്പെട്ടാൽ നമുക്ക് സ്വയംപര്യാപ്തത നേടാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നഗരസഭാ ചെയർപേഴ്സൺ മേരി ഡൊമിനിക് അധ്യക്ഷത വഹിച്ചു. ബിജി ജോജോ, മിനി പ്രിൻസ്, സിബിൽ തോമസ്, കൊച്ചുറാണി എഫ്രേം, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments