Subscribe Us



കോവിഡ്- 19 ബോധവല്‍ക്കരണ ക്യാംപയിനുമായി ഐ.എന്‍.ടി.യു.സി.


പാലാ : കോവിഡ്-19 വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ വ്യാപാര-കച്ചവട സ്ഥാപനങ്ങളിലും, പൊതുഗതാഗത സംവിധാനങ്ങളിലും, വഴിയോരങ്ങളിലും, പാലിക്കേണ്ട കോവിഡ് വ്യാപന പ്രതിരോധ നിര്‍ദ്ദേശങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ഐ.എന്‍.ടി.യു.സി. പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണഗ്രസ് പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ വിതരണം ചെയ്തു കൊണ്ട് ക്യാംപയിന്‍ നടത്തി. 

ഐ.ന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് വി.സി. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. മാത്യു അരീക്കന്‍ അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് ബ്ലോക്ക് ജനറല്‍ സെക്രറട്ടറിമാരായ പ്രേംജിത്ത് ഏര്‍ത്തയില്‍, രാഹുല്‍ പി.ന്‍.ആര്‍, തോമസ്സ്‌കുട്ടി നെച്ചിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ക്യാംപയിന് ബിനോയി കണ്ടത്തില്‍, മാത്തുക്കുട്ടി ഓടക്കല്‍, ബേബി കീപ്പുറം, കുഞ്ഞുമോന്‍ പാലക്കല്‍, ടോമി മാമ്പക്കുളം, മനോജ് വള്ളിച്ചിറ, മാത്തുക്കുട്ടി വെള്ളാപ്പാട്ട്, ആന്റണി വരാച്ചേരി എന്നിവര്‍ നേതൃത്ത്വം നല്‍കി.

Post a Comment

0 Comments