Subscribe Us



രണ്ട് വയസ്സുകാരി തെരേസയെ രക്ഷപ്പെടുത്തിയ കുട്ടികളെ ബിജെപി അനുമോദിച്ചു


പാലാ:തോട്ടിൽ വീണ രണ്ടുവയസ്സുകാരിയെ തെരേസയെ രക്ഷപ്പെടുത്തിയ കൗമാരക്കായ നാൽവർ സംഘത്തെ ബിജെപി പാലാ നിയോജകമണ്ഡലം കമ്മറ്റി അനുമോദിച്ചു.തിങ്കളാഴ്ച വൈകിട്ടാണ് രണ്ട് വയസ്സുള്ള തെരേസ എന്ന പിഞ്ചു ബാലിക മല്ലികശ്ശേരിയിൽ പൊന്നൊഴുകും തോട്ടിലെ ഒഴുക്കിൽ പെട്ടത്.കുട്ടി ഒഴുകി വരുന്നത് കണ്ട പ്രദേശവാസികളുടെ കരച്ചിൽ കേട്ടെത്തിയ കല്ലമ്പള്ളിൽ ആനന്ദ് സുബാഷ്, മണ്ഡപത്തിൽ നിഖിൽ മാത്യു, കിണറ്റുകര ഡിയോൺ നോബി, റെയോൺ നോബി എന്നിവർ ചേർന്നാണ്  രക്ഷപ്പെടുത്തിയത്. 

ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ഇവരെ അനുമോദിക്കുകയും പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. യുവമോർച്ച പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ സി മോഹൻ , ബിജെപി ബൂത്ത് പ്രസിഡന്റ് രാജേഷ് പി.ബി , അർജുൻ പി. നായർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Post a Comment

0 Comments