Subscribe Us



പ്രവാസികളോടുള്ള വിവേചനം; യു ഡി എഫ് ധർണ നടത്തി


പാലാ: പ്രവാസികളോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും യു.ഡി എഫ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ പടിക്കൽ ധർണ നടത്തി. 

കേരള കോൺഗ്രസ്സ് സംസ്ഥാന ജന.സെക്രട്ടറി ബേബി ഉഴുത്തുവാൽ ഉദ്ഘാടനം ചെയ്തു.പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. 

സജി മഞ്ഞക്കടമ്പിൽ, ഫിലിപ്പ് കുഴികുളം, റോയി മാത്യു എലിപ്പുലിക്കാട്ട് ,ജോയി സ്കറിയ, ജോസ് കല്ലക്കാവുങ്കൽ ,ഷോജി ഗോപി, ജോർജ് പുളിങ്കാട്, തോമസ് ആൻറണി, ജോസ് കുട്ടി പൂവേലിൽ, ആൻ്റോ പടിഞ്ഞാറേക്കര ,പ്രസാദ് കൊണ്ടുപ്പറമ്പിൽ,  ഗോപിനാഥൻനായർ, ബിജു പാലുപ്പടവിൽ, സാവിയോ കാവുകാട്ട്, റെജി നെല്ലിയാനിമത്തായി, സാജു കൂറ്റനാൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments