Subscribe Us



സിസ്റ്റർ തെരേസാ പുതിയിടത്തുകുന്നേൽ എസ് എ ബി എസ് നിര്യാതയായി

പാലാ: ചീങ്കല്ലേൽ റോസ് ഭവൻ ആരാധനാ മഠാംഗമായ സിസ്റ്റർ തെരേസാ പുതിയിടത്തുകുന്നേൽ എസ്.എ.ബി.എസ്. (76) നിര്യാതയായി. സംസ്കാരം ഇന്ന് (28) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2ന് റോസ്ഭവൻ ചാപ്പലിലെ ശുശ്രൂഷകൾക്ക് ശേഷം മഠം വക സെമിത്തേരിയിൽ. പരേത രാമപുരം പുതിയിടത്തുകുന്നേൽ കുടുംബാംഗമാണ്. മുട്ടുചിറ, ഉള്ളനാട്, മുത്തോലപുരം, കടനാട്, പുതുവേലി, മുളക്കുളം, മരങ്ങോലി, അന്ത്യാളം, മുട്ടം, സേവ്യർപുരം, കുന്നോന്നി, കടുത്തുരുത്തി, വടകര, കൂടല്ലൂർ, ഉജ്ജൈൻ തുടങ്ങിയ മഠങ്ങളിൽ അംഗമായിരുന്നു.

സഹോദരങ്ങൾ: സിസ്റ്റർ മേരി പുതിയിടത്തുകുന്നേൽ എസ്എബിഎസ് അഡോ റേഷൻ കോൺവെൻ്റ് വടകര, സിസ്റ്റർ ആനി പുതിയിടത്തുകുന്നേൽ അഡോറേഷൻ കോൺവെൻ്റ് കുറുമണ്ണ്, പരേതരായ അഗസ്റ്റിൻ, ജോസഫ്, മത്തായി, മാണി പുതിയിടത്തുകുന്നേൽ രാമപുരം.

Post a Comment

0 Comments