Subscribe Us



കോവിഡ് കാലത്തും കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു


പാലാ : കോവിഡ്‌ മഹാമാരി രാജ്യമാകെ നാശം വിതച്ചു കൊണ്ടിരിക്കുന്ന സമയത്തും കേന്ദ്ര സർക്കാർ യാതൊരു ദാക്ഷിണ്യവുമില്ലാതെ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി സി റ്റി രാജൻ പറഞ്ഞു . ക്രൂഡ് ഓയിൽ വില കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും എല്ലാ ദിവസവും പെട്രോൾ വില ക്രമാതീതമായി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കെ പി  സി സി യുടെ ആഹ്വാന പ്രകാരം ഉഴവൂർ മണ്ഡലം കമ്മറ്റി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉഴവൂർ ബ്രാഞ്ചിനു മുൻപിൽ പെട്രോൾ വില വർദ്ധനവിനെതിരെ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സി റ്റി രാജൻ
മണ്ഡലം പ്രസിഡൻ്റ് ജോമോൻ അദ്ധ്യക്ഷത വഹിച്ചു. രാജു ഇരുമ്പു കുത്തി, പ്രകാശ് വടക്കേൽ, തോമസ് ജോസഫ്, ന്യൂജൻ്റ് ജോസഫ്, സജി ഒറ്റത്തങ്ങാടി, ചാർളി ജോസ്, ഷിജു പറത്താത്ത്', ജയചന്ദ്രൻ കോഴ നാൽ, ബാബു വടക്കേൽ, തങ്കച്ചൻകോയിത്താ, ജോസ് ബേബി ;തോമസ് തെരുവക്കാട്ടിൽ റ്റോജി കിടക്കേക്കര എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments