പാലാ: എഐസിസിയുടെ ആഹ്വാന മനുസരിച്ച് ദിനം തോറുമുള്ള ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മീനച്ചിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൈക പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി.മണ്ഡലം പ്രസിഡൻ്റ് ഇൻ-ചാർജ് പ്രസാദ് കൊണ്ടു പ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻറ് പ്രൊഫ സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. ബിജു കുന്നുംപുറം, പ്രേംജിത്ത് ഏർത്തയിൽ, ജോഷി നെല്ലിക്കുന്നേൽ, ശശി നെല്ലാല, മാത്തുക്കുട്ടി പന്തപ്ലാക്കൽ, മാത്തുക്കുട്ടി ഓടയ്ക്കൽ, ശശീന്ദ്രൻ കളപ്പുര, മോഹനൻ കിഴക്കേടത്ത്, തോമസ് വരകിൽ, ബിജു കുന്നത്തേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.