Subscribe Us



ജോസ് കെ മാണി വിഭാഗത്തെ ഐക്യജനാധിപത്യ മുന്നണിയിൽ നിന്നും പുറത്താക്കി


കോട്ടയം: കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തെ ഐക്യജനാധിപത്യ മുന്നണിയിൽനിന്നും പുറത്താക്കി. ഐക്യജനാധിപത്യ മുന്നണി കൺവീനർ ബെന്നി ബഹനാനാണ് ഇക്കാര്യം അറിയിച്ചത്.

ജോസ് പക്ഷത്തിന് യു ഡി എഫിൽ തുടരാൻ അർഹതയില്ലെന്നും ബെന്നി ബെഹനാൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിൻ്റെയും ഘടകകക്ഷികളുടെയും കൂട്ടായ തീരുമാനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ചു ജോസഫ് വിഭാഗവുമായി നേരത്തെ ഉണ്ടായിരുന്ന ധാരണ പാലിക്കണമെന്ന യു ഡി എഫ് നിർദ്ദേശം തള്ളിയതിനെത്തുടർന്നാണ് മുന്നണിയുടെ തീരുമാനം.

 അതേ സമയം ജോസസിൻ്റെ സമ്മർദത്തിന് യുഡിഎഫ് വഴങ്ങിയെന്ന് ജോസ് വിഭാഗം ആരോപിച്ചു.

Post a Comment

0 Comments